എറണാകുളം: മയക്കുമരുന്നിനു പണം കണ്ടെത്താൻ വേണ്ടി വാഹനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേരെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്‌തു. ഫോർട്ടുകൊച്ചി സ്വദേശികളായ ഷിറാസ്, റിൻഷാദ് എന്നിവരാണ് പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടിയിലായ രണ്ടുപേരും ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.  ഫോർട്ടുകൊച്ചി പരിസരത്തുനിന്നും തുടർച്ചയായി മോട്ടോർസൈക്കിളുകൾ മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഫോർട്ട് കൊച്ചി മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ഇവർ ആറോളം ബൈക്കുകൾ മോഷ്ടിച്ചിരുന്നു.


Also Read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്


ഈ ബൈക്കുകൾ ഇവർ കേരളത്തിന് പുറത്താണ് വിറ്റത്. കൂടാതെ ബംഗളൂരു ചെന്നൈ സേലം എന്നിവിടങ്ങളിലും ഇവർ ബൈക്ക് മോഷണം നടത്തിയിട്ടുണ്ട്. മയക്കുമരുന്നിന് അടിമയായ ഷിറാസ് ഒരു ബലാത്സംഗ കേസിലും, മോഷണ കേസുകളിലും പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകൾ വിറ്റ് കിട്ടുന്ന പണം മയക്കു മരുന്നിനായാണ് പ്രതികൾ ചെലവഴിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.