അങ്കമാലി: അങ്കമാലിയില്‍ 50 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. നോര്‍ത്ത് പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത്, പള്ളിത്താഴം വലിയപറമ്പില്‍ സിയ എന്നിവരെയാണ് റൂറല്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തപാൽവഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ


ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ ബെംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് മയക്കുമരുന്ന് കടത്തിയത്. ബാഗില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.


Also Read: 


ഇവർ ബെംഗളൂരു മടിവാളയില്‍ നിന്നും ഗ്രാമിന് നാലായിരത്തോളം രൂപ കൊടുത്താണ് മയക്കുമരുന്ന് വാങ്ങിയത്. ശേഷം ഇതിനെ ഇവർ നാലിരട്ടി തുകയ്ക്കാണ് വിറ്റഴിക്കുന്നത്. ഇടപ്പള്ളി, കാക്കനാട് മേഖലകളിലാണ് ഇവർ കൂടുതലും വിൽപ്പന നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍പില്‍ ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. സജിത്തിനെതിരേ നേരത്തെയും കഞ്ചാവ് കേസുണ്ട്.