കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ലയൺസ് പാർക്കിന് സമീപം രണ്ട് കുട്ടികൾ കടലിൽപ്പെട്ടു കാണാതായി. കളിച്ചുകൊണ്ടിരിക്കെ ബോൾ കടലിൽ പോയപ്പോൾ എടുക്കാനായി കടലിൽ ഇറങ്ങിയ കുട്ടികളാണ് അപകടത്തിൽ പെട്ടെതെന്നാണ് വിവരം. ഒളവണ്ണ സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് കുട്ടികൾ ചേർന്ന് കടൽ തീരത്ത് നിന്ന് ഫുട്ബോൾ കളിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കളിക്കിടെ ബോൾ വെള്ളത്തിൽ പോയ 
സാഹചര്യത്തിൽ ഇവരിൽ മൂന്ന് പേർ കടലിൽ ഇറങ്ങുകയായിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികൾ ചേർന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവർ വ്യക്തമാക്കി. മറ്റ് രണ്ട് പേരെ രക്ഷിക്കാനായെന്നാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കുട്ടികളിലൊരാൾ പറയുന്നത്. 


ALSO READ: കരിക്ക് വെട്ടുന്ന കത്തിയെടുത്ത് ഒറ്റവെട്ട്: തൃശൂരിൽ പട്ടാപ്പകൽ തൊഴിലാളികൾ തമ്മിൽ സംഘർഷം


എന്നാൽ ഇവർ പിന്നീട് തിരയിൽപ്പെട്ട് പോവുകയായിരുന്നു. ഇവരിൽ ഒരാൾക്ക് നീന്തൽ അറിയില്ലെന്നും സൂചന. നിലവിൽ പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോ​ഗമിക്കുന്നുണ്ടെങ്കിലും കുട്ടികളെ കണ്ടെത്താനായിട്ടില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്ത്  എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ കടലിൽ ഇറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിന് അധികൃതർക്ക് സാധിച്ചിട്ടില്ല.


അതേസമയം കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സൂരജാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി മാസങ്ങൾക്ക് മുമ്പാണ് സൂരജ് പെൺകുട്ടിയെ പരിജയപ്പെടുന്നത്. പ്രതി പെൺകുട്ടിക്ക് വിവാഹ വാ​ഗ്ദാനം നൽകി സൗഹ‍ദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.  


രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി സൂരജ് പലതവണ പീഡിപ്പിച്ചതായാണ് പരാതി. ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.  ശേഷം പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.


മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയത്.  പോലീസ് സൂരജിനെതിരെ പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.