നെയ്യാറ്റിൻകര : വിഴിഞ്ഞം മുക്കോലയിൽ കഞ്ചാവ് വേട്ട.  ഇവിടെ നിന്നും 9 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി.  വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി അജീഷ്, പൂന്തറ സ്വദേശി ഫിറോസ് ഖാൻ എന്നിവരയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഫിറോസിന്റെ കൈയിൽ നിന്ന് 3 കിലോ കഞ്ചാവും , അജീഷിന്റെ കയ്യിൽ നിന്നും 6 കിലോ കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അൽപശി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ച് മണിക്കൂർ അടച്ചിടും


ഫിറോസ് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ്  കഞ്ചാവ് വിൽപ്പന നടത്തുന്നത്. അജീഷ് സ്വന്തം വീടിനുള്ളിൽ ഒളിപ്പിച്ചാണ് കച്ചവടം നടത്തുന്നത്.  വിപിണിയിൽ തന്നെ 4, 00, 000 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് അധികൃതർ കണ്ടെടുത്തിരിക്കുന്നത്. പരിശോധനയിൽ നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ.എസ് പ്രശാന്ത്,  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ജി. സുനിൽരാജ്, കെ. രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എസ്.എസ് , ലാൽകൃഷ്ണ യു.കെ , പ്രസന്നൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.ശാലിനി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


അയൽവാസിയായ സ്ത്രീയെ കടന്നു പിടിച്ച സൈനികൻ അറസ്റ്റിൽ


അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ച്ച സൈ​നി​ക​ന്‍ അ​റ​സ്റ്റി​ലാ​യതായി റിപ്പോർട്ട്. വെ​ള​ള​നാ​ട് നാ​ലു​മു​ക്ക് ശ്യാ​മ ഭ​വ​നി​ല്‍ ശി​വ​പ്ര​സാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 


Also Read: ശനി കൃപയാൽ ഇവർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


ഇയാൾ ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി വീ​ട്ടി​ലേ​ക്കു പോ​യ അ​യ​ല്‍വാ​സി​യാ​യ സ്ത്രീ​യെ ക​ട​ന്നു പി​ടി​ച്ചു ദേ​ഹോ​പ​ദ്ര​വം ഏൽപ്പിക്കുകയായിരുന്നു. ആ​ര്‍മി​യി​ല്‍ പ​ഞ്ചാ​ബി​ല്‍ ജോ​ലി നോ​ക്കു​ന്ന ശി​വ​പ്ര​സാ​ദ് ലീ​വി​ല്‍ വ​ന്നി​ട്ട് ര​ണ്ടു ദി​വ​സ​മേ ആ​യു​ള്ളൂ. ഇ​യാ​ള്‍ ലീ​വി​ല്‍ വ​രു​മ്പോ​ഴെ​ല്ലാം മ​ദ്യ​പി​ച്ച് നാ​ട്ടു​കാ​ര്‍ക്ക് നി​ര​ന്ത​രം ശ​ല്യം ഉ​ണ്ടാ​ക്കാ​റു​ണ്ടെന്നാണ് പ​റ​യു​ന്നത്. ആ​ര്യ​നാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​എ​സ്. അ​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വേ​ണു, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ അ​ന്‍സ​റു​ദീ​ന്‍, സു​രേ​ഷ്, ഷ​മീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.