പത്തനംതിട്ട:  Job Fraud Case: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ രണ്ടു സ്ത്രീകളെ കോന്നിയിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു. ശുഭ, അന്നമ്മ ജോസഫ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  പത്തനംതിട്ട കോന്നി സ്വദേശി സജി മാത്യുവിന്റെ പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അനധികൃത മദ്യ വിൽപന; കൊച്ചിയിൽ എഐവൈഫ് നേതാവ് പിടിയിൽ


കഴിഞ്ഞ ഒക്ടോബറിൽ കോടികൾ തട്ടിയെന്ന കേസിൽ അറസ്റ്റു ചെയ്‌തമാങ്കോട് സ്വദേശി അനീഷിന്റെ ഭാര്യയാണ് അറസ്റ്റിലായ ഒരാളായ ശുഭ.  അറസ്റ്റിലായ രണ്ടാമത്തെ ആളായ അന്നമ്മ ജോസഫ് ശുഭയുടെ സുഹൃത്താണ്.  കേസിൽ അറസ്റ്റിലായ അനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.  ശേഷം കോന്നി പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തുമായിരുന്നു.  ഒപ്പിട്ടു മടങ്ങിയ അനീഷിന്റെ പുറകെ സംശയം തോന്നി പോയ പൊലീസാണ് മറ്റുള്ളവരെ കണ്ടെത്തിയത്.   


Also Read: ഇന്ന് സഫല ഏകാദശി; സങ്കട മോചനത്തിനും ആഗ്രഹ സാഫല്യത്തിനും ഈ വ്രതം എടുക്കുന്നത് ഉത്തമം 


കോന്നി സ്വദേശി നൽകിയ പരാതിയിൽ അയാളുടെ കയ്യിൽ നിന്നും 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ്. ജോലി വാങ്ങിക്കൊടുക്കാൻ എന്ന് പറഞ്ഞു പരാതിക്കാരനും അനീഷുമായുള്ള കരാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഈ സംഘത്തിനെതിരെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ്  സ്റ്റേഷനുകളിൽ പരാതിയുണ്ട്.


ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; കേസിൽ ഇടപെടാൻ ഒരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍


ഇടുക്കി കണ്ണമ്പടിയിൽ ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാൻ ഒരുങ്ങുന്നു. സംഭവത്തില്‍ അന്വേഷണം ഉടൻ പൂര്‍ത്തിയാക്കണമെന്ന് അറിയിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദേശം പൊലീസിനും വനംവകുപ്പിനും നല്‍കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. 2022 സെപ്റ്റംബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴുകാനം വനം വകുപ്പ് ഫോറസ്റ്ററായിരുന്ന  അനിൽ കുമാറും സംഘവും ചേർന്നാണ് ഇടുക്കി കണ്ണമ്പടി സ്വദേശി സരുൺ സജിയെ അറസ്റ്റ് ചെയ്തത്.


Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും


ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന്  വിൽപന നടത്തി എന്നാരോപിച്ചാണ് ഇടുക്കി കണ്ണമ്പടി സ്വദേശി സരുൺ സജിയെ കള്ള കേസിൽ കുടുക്കിയത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ സജി, എസ്‌സി എസ്‌ടി കമ്മീഷന് പരാതി നൽകുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.