തൃശൂർ: Crime News: എംഡിഎംഎയുമായി സിനിമാ സീരിയൽ നടനുൾപ്പടെ രണ്ടുപേർ തൃശൂരിൽ അറസ്റ്റിൽ.  കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ്‌ പാലത്തിന് സമീപത്തു നിന്നും 5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊരട്ടി പോലീസും ചേർന്നാണ് അറസ്റ്റു ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sharon Murder Case: സാവധാനം വിഷം നൽകി എങ്ങനെ കൊല്ലാമെന്ന് ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞിരുന്നു


തൃശൂർ ജില്ലയിൽ സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വ്യാപകമായ രീതിയിൽ നടപടികൾ തുടർന്നു വരുന്നതിനിടയിലായിരുന്നു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെ ഇവർ പിടിയിലായതും. അരുൺ, നിഖിൽ എന്നീ യുവാക്കളെയാണ് പോലീസ് മാരക മയക്കുമരുന്നുമായി പിടികൂടിയത്.  ഇതിൽ അറസ്റ്റിലായ അരുൺ ഏതാനും മലയാള സിനിമകളിലും ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 


Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!


പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിൽ കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ,  എസ്ഐമാരായ സജി വർഗീസ്, സൂരജ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി,  എഎസ്ഐമാരായ ജോബ് സി എ,  പി ജയകൃഷണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജു ഇയ്യാനി, സൂരജ് വി ദേവ്, ഷറഫുദ്ദീൻ, മിഥുൻ ആർ കൃഷ്ണ, രഞ്ജിത്ത്, സജിമോൻ എന്നിവരുൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ഇവർ കൊണ്ടുവന്ന മാരകമയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.   


അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്ന് മകന്‍, കാരണം കേട്ടാല്‍ ഞെട്ടും


Bhopal: മകന്‍ അമ്മയെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു.ജോലിയില്ലാതെ വിവാഹം കഴിക്കേണ്ടെന്ന് പറ‍ഞ്ഞതാണ് കൊലപാതകത്തിലേയ്ക്ക്  നയിച്ചത്. മധ്യപ്രദേശിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.  67കാരിയായ അസ്മ ഫാറൂഖിനെയാണ് 32 കാരനായ മകന്‍ ഫർഹാൻ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മക്കളായ അത്തഹുള്ള, ഫർഹാൻ എന്നിവർ‌ക്കൊപ്പമാണ് അസ്മ താമസിച്ചിരുന്നത്.  ചൊവ്വാഴ്ച വീട്ടിലെത്തിയ  ഫർഹാനും അമ്മ  അസ്മയും തമ്മില്‍  വിവാഹത്തെച്ചൊല്ലി വാക്ക് തര്‍ക്കം നടന്നു. ഇതിനിടെ , അടുത്തിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട്  ഫർഹാന്‍  അമ്മ  അസ്മയെ ആകമിക്കുകയായിരുന്നു. 


Also Read: Viral Video: കാമുകൻ കാമുകിയോട് കാണിച്ച തമാശ കണ്ടോ..! ചിരിയടക്കാൻ കഴിയില്ല, വീഡിയോ വൈറൽ


വീട്ടിലെത്തി അത്തഹുള്ളയാണ് അസ്മയെ ചോരയിൽ കുളിച്ചനിലയിൽ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അസ്മ മരിച്ചിരുന്നു.  ടെറസില്‍നിന്ന് വീണ് അപകടം സംഭവിച്ചതാണെന്നായിയൂന്നു ഫര്‍ഹാന്‍ സഹോദരനോട് ആദ്യം പറഞ്ഞത്. എന്നാല്‍, ഫര്‍ഹാന്‍ രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റ് ഒളിപ്പിക്കുന്നത് ശ്രദ്ധയിപ്പെട്ട അത്തഹുള്ള കാര്യം തിരക്കിയപ്പോഴാണ് കൊലപാതക വിവരം  പുറത്തുവരുന്നത്‌. കൂടാതെ, പൊലീസിനെ അറിയിച്ചാല്‍ കൊലപ്പെടുത്തുമെന്നും ഫര്‍ഹാന്‍  ഭീഷണിപ്പെടുത്തി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ