കൊച്ചി: ഉമാ തോമസ് എംഎൽഎ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനെതിരെ നടപടി. മൃദം​ഗ വിഷന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ഇവർക്ക് കൂടുതൽ അക്കൗണ്ടുകളുണ്ടോ എന്നതും പൊലീസ് അന്വേഷിക്കും. പരിപാടിക്കായി നൃത്താധ്യാപകർ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദ്ദേശമുണ്ട്. എത്തിയില്ലെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. ഇയാൾ പൊലീസ് മുമ്പാകെ ഹാജരാകണമെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഉമ തോമസിന് പരിക്കേറ്റ സംഭവത്തിലും സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും ഇയാൾക്ക് പിടിവീഴാനാണ് സാധ്യത. നികോഷ് ഹാജരായില്ലെങ്കിൽ ഇയാളെ കണ്ടെത്തി പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.


Also Read: Kodi Suni Parole: കൊടി സുനിക്ക് പരോൾ നൽകിയതിൽ വിവാദം; പരോൾ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങാനിരിക്കെ, സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപണം


 


സംഭവത്തിൽ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവെന്ന വകുപ്പാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരാണ് അറസ്റ്റിലായത്.


വൻ സുരക്ഷാ വീഴ്ചയാണ് കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായതെന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. അപകടകരമായാണ് സ്റ്റേജ് നിർമിച്ചതെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.


കലൂർ സ്റ്റേഡിയത്തിൽ മൃദം​ഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ​ഗ്യാലറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് ​ഗുരുതരമായി പരിക്കേറ്റത്.  തലയ്ക്കും ശ്വാസകോശത്തിനുമടക്കം പരിക്കേറ്റ എംഎൽഎ നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്ന സംഘടിപ്പിച്ച പരിപാടിയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.