ലഖ്നൗ: ഉത്തർപ്രദേശിൽ കർഷകരുടെ പ്രതിഷേധ റാലിക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനവ്യൂഹം പാഞ്ഞുകയറി രണ്ട് കർഷകർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹം കർഷകർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് കർഷകർ ആരോപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷര്‍ പ്രദേശത്തെ ഹെലിപാഡില്‍ തടിച്ചുകൂടി. എന്നാല്‍ കേശവ്പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ളവര്‍ അവിടെയിറങ്ങാതെ തിരികെ മടങ്ങി. ഇതിനുപിന്നാലെ കര്‍ഷകര്‍ പിരിഞ്ഞുപോകാന്‍ തീരുമാനിച്ചതിനിടയാണ് ആശിഷ് മിശ്രയുടെ സംഘത്തിന്റെ വാഹനം കര്‍ഷകര്‍ക്കുനേരെ പാഞ്ഞുകയറിയത്.


പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അജയ് കുമാര്‍ മിശ്രയുടെ മകനും സംഘവും പ്രദേശത്ത് തങ്ങിയതായാണ് വിവരം. പ്രദേശത്ത് ഒട്ടേറെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. അക്രമികൾ തീവച്ചതാണെന്നാണ് കർഷകർ ആരോപിക്കുന്നത്. സംഭവത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.