തുക്കുപാലം ബസ് സ്റ്റാൻഡിന് സമീപം കുഴിയിൽ അജ്ഞാത മൃതദേഹം, അന്വേഷണം ആരംഭിച്ചു
ബസ് സ്റ്റാൻഡിനു സമീപത്ത് നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത് തൂൺ നിർമിയ്ക്കുന്നതിനായി ഒരുക്കിയ കുഴിയിലാണ് മൃതദേഹം കിടക്കുന്നത്
ഇടുക്കി: നെടുങ്കണ്ടം തുക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസിലധികം പ്രായം തോന്നിയ്ക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിനായി തയ്യാറാക്കിയ കുഴിയിലാണ് മൃതദേഹം കണ്ടത്. ആരെങ്കിലും അബദ്ധത്തിൽ കാൽവഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.
ബസ് സ്റ്റാൻഡിനു സമീപത്ത് നിർമ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത് തൂൺ നിർമിയ്ക്കുന്നതിനായി ഒരുക്കിയ കുഴിയിലാണ് മൃതദേഹം കിടക്കുന്നത്. മുഖം വ്യക്തമല്ല. രാവിലെ പെട്രോൾ വാങ്ങുന്നതിനായി കുപ്പി അന്വേഷിച്ചു വന്നവരാണ് മൃത ദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നെടുംകണ്ടം പോലിസ് സംഭവ സ്ഥലത്ത് എത്തി. ഫോറൻസിക് വിദഗ്‌ദ്ധർ എത്തിയ ശേഷം മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ ആരംഭിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.