Kidnapping Case : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമം; പരാതിയുമായി കുടുംബം
Thiruvananthapuram Kidnapping Case : ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. അമ്മൂമ്മയ്ക്കൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി
തിരുവനന്തപുരം : കാട്ടാക്കടയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പത്ത് വയസുകാരിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമം. പൂവച്ചൽ കുറകോണം സ്വദേശികളായ വിജയകുമാറിന്റെയും സുജയുടെ മകൾ വിദ്യ വി എസിനെ തട്ടികൊണ്ടുപോകാനാണ് ശ്രമം നടന്നത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വീടിന്റെ നടുമുറിയിൽ അമ്മുമ്മയ്ക്കും അനുജനൊപ്പം ഉറങ്ങുകയായിരുന്നു പെൺകുട്ടി. അഞ്ജാതനായ ഒരാളെത്തി പെൺകുട്ടിയെ അപഹരിക്കാൻ ശ്രമിച്ചപ്പോൾ വിദ്യ നിലവിളിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ശ്രമം ഉപേക്ഷിച്ച ഓടി രക്ഷപ്പെടുകായായിരുന്നു. പിതാവ് വിജയകുമാർ പിന്നാലെ ചെന്നെങ്കിലും ആളെ പിടികൂടാൻ സാധിച്ചില്ല.
ALSO READ : 4 ദിവസത്തോളം പീഡനം, വർക്കലയിൽ തിരുനെൽവേലി സ്വദേശിനിയുടെ ആത്മഹത്യാ ശ്രമം, രണ്ട് പേർ അറസ്റ്റിൽ
ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. കാക്കി ഷർട്ടും കറുത്ത പാന്റസും ധരിച്ച ആളാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചതെന്ന് കുടുംബം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി സ്ഥിതി വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.