Kochi: വൈഗ കൊലപാതക (Vaiga Murder) കേസിൽ സനുമോഹൻ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എച്ച് നാഗരാജു. സനുമോഹൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിച്ചെങ്കിലും കേസിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകാൻ ഉണ്ടെന്നും അതിനാൽ തന്നെ കേസിന്റെ അന്വേഷണം തുടർന്ന് വരികെയാണെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു. കൊച്ചിയിൽ തിങ്കളാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലാണ് എച്ച് നാഗരാജ് ഈ വിവരങ്ങൾ അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മകളുമായി ആത്മഹത്യ (Suicide)  ചെയ്യാനായിരുന്നു പ്രതിയായ സാനുമോഹൻ പദ്ധതിയിട്ടിരിന്നതെന്നും എന്നാൽ മകൾ ആത്മഹത്യ ചെയ്യാൻ സമ്മതിക്കാത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സാനുമോഹൻ മൊഴി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. താൻ ആത്മഹത്യ ചെയ്യാനാണ് വിചാരിച്ചിരുന്നതെങ്കിലും ധൈര്യം തോന്നാതിരുന്നതിനെ തുടർന്നാണ് ആത്മത്യ ചെയ്യാതിരുന്നതെന്നും പ്രതി പറഞ്ഞിട്ടുണ്ട്.


ALSO READ : അഭിമന്യു വധക്കേസ്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി


കേസിൽ മറ്റാർക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം  ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും എങ്ങനെയാണ് കൊലപാതകം നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടബാധ്യതയാണ് കൊലതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ചുള്ള തെളിവ് ശേഖരണം പൂർത്തിയായിട്ടില്ല. അതുകൂടാതെ പ്രതി മൊഴി മാറ്റുന്നതും മൊഴികൾ തമ്മിലുള്ള പൊരുത്തക്കേടുകളും പൊലീസ് (Police) ഉദ്യോഗസ്ഥരെ ആശയ കുഴപ്പത്തിലാക്കുന്നുണ്ട്.


ALSO READ : Bhima Jewellery ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്ത് വിട്ടു, കൈയ്യിൽ ടാറ്റൂ ഉണ്ടെന്ന് പൊലീസ് 


ഇന്നലെയാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും കേസിലെ പ്രതിയുമായ സനുമോഹനെ കർണാടക പൊലീസ് പിടികൂടിയത്.  കർണാടകയിലെ കൊല്ലൂർ മൂകാംബികയിൽ നിന്ന് ഉഡുപ്പിയിലേക്ക് കടക്കുന്നതിനിടെയാണ് സനു മോഹനെ (Sanu Mohan) പൊലീസിന്റെ പിടിയിൽ ആകുന്നത്. ഏപ്രിൽ 10 മുതലുള്ള ആറ് ദിവസം സനു മൂകാംബികയിലെ ഒരു ലോഡ്ജിൽ താമസിക്കുകയായിരുന്നു. പ്രത്യക്ഷത്തിൽ സംശയം തോന്നാത്തതിനാൽ സനു ഏപ്രിൽ 16 വരെ അവിടെ താമസിച്ചു. 


ALSO READ: Kidnapping Case: മൂന്ന് മിനിറ്റ് നേരത്തേക്ക് അഞ്ച് വയസുകാരിയെ 'തട്ടിക്കൊണ്ട്' പോയ യുവാവിന് തടവും പിഴയും, വൈറലായി കോടതി വിധി


കഴിഞ്ഞ മാസം 21ന് ആയിരുന്നു സനുവിനെയും മകളെയും കാണാതാകുന്നന്നത്. പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തി. സനുമോഹൻ ജീവിച്ചിരിപ്പുണ്ടെന്ന് വാളയാറിൽ നിന്ന് ലഭിച്ച ഒരു സിസിടിവി ദൃശ്യത്തിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും വൈഗയുടെ സററത്തിൽ കണ്ടെത്തിയ മദ്യത്തിന്റെ അംശവും ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയും കേസിന്റെ ദുരൂഹത വര്ധിപ്പിക്കുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.