വർക്കല വടശ്ശേരിക്കോണം സ്വദേശിനി സംഗീതയുടെ കൊലപാതകക്കേസിൽ  പ്രതി ഗോപു വിനെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി യാതൊരു ഭയവും കൂടാതെ കൃത്യം നടത്തിയ രീതി പോലീസിന് വിശദീകരിച്ചു.  വൈകിട്ട് 4 മണിയോടെയാണ് തെളിവെടുപ്പിന് കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചത്. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതിനെ തുടർന്ന്   പ്രദേശത്ത് ജനം തടിച്ചുകൂടിയിരുന്നു.  വളരെ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയുമായി പോലീസ് മടങ്ങി. വൻ പോലീസ് സന്നാഹത്തോടെയാണ് പോലിസ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. ഇതുകൂടാതെ  രാവിലെ പള്ളിക്കലുള്ള പ്രതിയുടെ വസതിയിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതി പറഞ്ഞ വിവരങ്ങൾ അനുസരിച്ച്  പ്രതിയുടെ സുഹൃത്ത് ന്റെ ഹെൽമെറ്റ് ആയിരുന്നു  കൃത്യം നടത്തുന്ന സമയം പ്രതി ധരിച്ചിരുന്നത്. പ്രതിയുടെ സുഹൃത്ത് ആണ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി പള്ളിക്കലുള്ള കടയിൽ നിന്നും വാങ്ങി നൽകുകയായിരുന്നു. എന്നാൽ കൊലപാതകം നടത്തുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും സുഹൃത്തിന് അറിയില്ലായിരുന്നുവെന്ന്  പ്രതി ഗോപു പറഞ്ഞു.  വർക്കലായിൽ ഉത്സവത്തിനായി പോകുന്നുവെന്നാണ് പ്രതി സുഹൃത്തിനോട് പറഞ്ഞിരുന്നത്. 


ALSO READ: Murder Case: തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് പിടിയിൽ


സംഗീതയോട് പ്രതി മറ്റൊരാളുടെ പേരിൽ സംഗീതയുടെ വീടിന്റെ പരിസരത്ത് ഉണ്ടെന്നും കാണണമെന്നും അവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സംഗീത ഇറങ്ങി വന്നുവെന്ന് പ്രതി പറഞ്ഞു. ഗോപുവിനെ തിരിച്ചറിഞ്ഞ സംഗീതയോട് എന്തിനാണ് പിണങ്ങിയതെന്ന് ഗോപു ചോദിക്കുകയും , തുടർന്ന് ഗോപുവിന് പറയാനുള്ളത് പറയാൻ പറഞ്ഞു സംഗീത തിരിഞ്ഞു നിൽക്കുകയും ആയിരുന്നു എന്നാണ് ഗോപു പോലീസിനോട് വിശദീകരിച്ചത്.  എന്നാൽ തിരിഞ്ഞു നിന്ന സംഗീതയുടെ വായ് പൊത്തികൊണ്ട് നിലത്ത് കിടത്തുകയും ഒന്നും ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് തറയിൽ തന്നെ വായ് പൊത്തി ഇരുത്തുകയും ചെയ്തുവെന്ന് പ്രതി ഗോപു പൊലീസിനോട് പറഞ്ഞു.


ഗോപു  ഉപദ്രവിക്കില്ല എന്ന ധാരണ ആയിരുന്നു സംഗീതയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ പ്രതി ഗോപു പോക്കറ്റിൽ നിന്നും കത്തി എടുത്തു 2 വട്ടം കഴുത്തു അറുക്കുകയായിരുന്നു. വലത് വശവും ഇടത് വശവും മുറിവേറ്റ സംഗീത പ്രാണനും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു. കൃത്യം നടത്തുന്ന സമയം രണ്ട് പേരുടെയും മൊബൈൽ മതിലിന് മുകളിൽ വച്ചിരുന്നു. തുടർന്ന് മൊബൈലും ഹെൽമറ്റും ഉപേക്ഷിച്ചാണ് ഗോപു അവിടെ നിന്നും വണ്ടിയുടെ അടുത്ത് എത്തിയത്. കൃത്യത്തിന് ഉപയോഗിച്ച കത്തി സമീപത്തെ പുരയിടത്തിൽ വലിച്ചെറിഞ്ഞ ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കല്ലമ്പലം പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് ഗോപു പൊലീസിന് തെളിവെടുപ്പ് സമയം നൽകിയ  വിശദീകരണം


കേസിന്റെ കൂടുതൽ അന്വേഷണങ്ങൾക്കായും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിനായും  5 ദിവസത്തേക്ക് വിട്ട് കിട്ടണമെന്നുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ നൽകിയത് പ്രകാരം കഴിഞ്ഞദിവസം  ഉച്ചയോടെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി  3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട് നൽകാൻ ഉത്തരവ് നൽകുകയായിരുന്നു. ഇക്കഴിഞ്ഞ  ഡിസംബർ 28 ന് പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.