തിരുവനന്തപുരം:  ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വഴയില സ്വദേശി മണിച്ചൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തതായി നെടുമങ്ങാട് ഡിവൈഎസ്പി എം കെ സുൽഫിക്കർ സീ മലയാളം ന്യൂസിനോട്. പ്രതികളിലൊരാളായ അരുണുമായി മണിച്ചൻ നേരത്തെ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിലുണ്ടായ മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്ത ഇരു പ്രതികളെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിച്ചൻ കേസിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തു. അരുവിക്കര സിഐയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പ്രതികളിലൊരാളായ അരുണുമായി മണിച്ചനെന്ന വിഷ്ണു മുമ്പ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഗുണ്ടാസംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലി തർക്കമുണ്ടായി. ഇത് പിന്നീട്  വിഷ്ണുവിൻ്റെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുവെന്ന്  എം.കെ.സുൽഫിക്കർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.


ALSO READ: Goonda Attack: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു


ഇന്നലെ രാത്രി പത്ത് മണിയോടെ പേരൂർക്കട വഴയിലയിലുള്ള ആരാമം ലോഡ്ജിലായിരുന്നു സംഭവം. വഴയില കുന്നുംപുറം സ്വദേശി മണിച്ചനെന്ന വിഷ്ണു (32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നത്.ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവർ ചേർന്നാണ് മണിച്ചനെ കൊലപ്പെടുത്തുന്നത്. ചുറ്റികയ്ക്കടിച്ചും വെട്ടിപരിക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.