Crime News: മക്കൾ മർദ്ദിച്ച് തോട്ടിലെറിഞ്ഞു, പിതാവ് മരിച്ചു; രണ്ട് മക്കൾ കസ്റ്റഡിയിൽ, സംഭവം തിരുവനന്തപുരത്ത്
Murder Case: തർക്കത്തിൽ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മറ്റ് രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് ഇവർ സുധാകരനെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.
തിരുവനന്തപുരം: വെഞ്ഞാറമൂട് മക്കള്‍ പിതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55) ആണ് മക്കളുടെ മർദ്ദനത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുധാകരന്റെ രണ്ട് മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവർ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ഭക്ഷണം കഴിക്കവേയാണ് തര്‍ക്കമുണ്ടായത്. തർക്കത്തിൽ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മറ്റ് രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും ആയിരുന്നു. തുടർന്ന് ഇവർ സുധാകരനെ ക്രൂരമായി മര്‍ദ്ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു.
ALSO READ: കട്ടപ്പന ഇരട്ടകൊലപാതകം; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മരണം സംഭവിച്ചു. മക്കളായ ഹരി, കൃഷ്ണ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.