ന്യൂഡല്‍ഹി: പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്തതായി പരാതി. യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുവാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്തെത്തി. സമാനമായ രണ്ട് വീഡിയോ സ്വാതി മാലിവാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തിന് മുന്നില്‍ നിന്ന് രാത്രി പരസ്യമായി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ രണ്ട് വ്യത്യസ്ത വീഡിയോകളാണ് സ്വാതി പങ്കുവെച്ചിരിക്കുന്നത്. 


ALSO READ: ഏകീകൃത സിവിൽ കോഡ് ആദ്യം ബാധകമാക്കേണ്ടത് ഹിന്ദുക്കളില്‍, പ്രധാനമന്ത്രി മോദിയുടെ പരാമർശത്തെ വിമർശിച്ച് DMK


രണ്ട് വീഡിയോകളിലും കാണുന്ന യുവാവ് ഒരേ വ്യക്തി തന്നെയാകാനാണ് സാധ്യതയെന്ന് സ്വാതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് വനിതാ കമ്മീഷന് ലഭിച്ചതെന്നും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ വ്യക്തമാക്കി.  


ജൂണ്‍ 12ന് അര്‍ധരാത്രിയില്‍ പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിന് മുന്നില്‍ നിന്ന യുവാവ് ഈ സമയം ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടികളെ നോക്കി റോഡില്‍ നിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തു എന്ന് ആരോപിച്ചാണ് ഡല്‍ഹി വനിതാ കമ്മീഷന് മുമ്പാകെ ആദ്യത്തെ പരാതി ലഭിക്കുന്നത്. 



 


ജൂണ്‍ 19ന് നടപടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു. നോട്ടീസിന് കൃത്യമായ മറുപടി നല്‍കാന്‍ ഡല്‍ഹി പോലീസിന് കഴിയാതെ വന്നതോടെ മൗറീസ് നഗര്‍ എസ് എച്ച് ഓയോട് ജൂണ്‍ 28ന് ഹാജരാകാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 


 'എന്തുകൊണ്ടാണ് ഡല്‍ഹിയില്‍ കുറ്റവാളികള്‍ ഇത്ര ധൈര്യം കാണിക്കുന്നതെന്ന് സ്വാതി മാലിവാള്‍ ചോദിച്ചു. എന്തുകൊണ്ടാണ് പോലീസ് ആദ്യഘട്ടത്തില്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാത്തത്? ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ഇയാളെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണം. ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഡല്‍ഹിയിലെ പിജികളില്‍ താമസിക്കുന്നത്. ഇവരുടെ സുരക്ഷ അങ്ങേയറ്റം നിര്‍ണായകമാണെന്ന്   വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.


സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരം പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ വേഗം നീതി നടപ്പാക്കണം, യുവാവ് ഉടന്‍ ശിക്ഷിക്കപ്പെടണം, ക്രമസമാധാനത്തിന്റെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം തുടങ്ങിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍, ഡല്‍ഹി മെട്രോ ട്രെയിനില്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.