Kochi: പീഡന കേസില്‍ നടനും നിർമ്മാതാവുമായ വിജയ്ബാബുവിന്  മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം  അനുവദിച്ചിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ് ബാബുവിന് ഏറെ ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.  അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്.  കൂടാതെ, ഈ മാസം 27 മുതല്‍ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ  ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.  കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം  നല്‍കിയിട്ടുണ്ട്.  


Also Read: Vijay Babu Case: ക്രെഡിറ്റ് കാര്‍ഡ് തന്നുവിട്ടത് വിജയ് ബാബുവിന്‍റെ ഭാര്യ, ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി സൈജു കുറുപ്പ്


ശാരീരിക ബന്ധം നടന്നത് ഉഭയാസമ്മത പ്രകാരമാണോ അതോ പീഡനമാണോ എന്ന് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി എന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാനും രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു.


Also Read:  Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി


ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസര൦ നിഷേധിച്ചപ്പോൾ നടി  പരാതി ഉന്നയിക്കുകയാണെന്നുമാണ് കേസില്‍ വിജയ് ബാബുവിന്‍റെ വാദ൦.   


യുവനടി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയതിന് ശേഷം നടത്തിയ ഫെയ്സ്ബുക്ക് ലൈവിൽ നടിയുടെ പേര്  വെളിപ്പെടുത്തിയത് വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.  ഫെയ്സ്ബുക്ക് ലൈവിൽ  താനാണ് ഇര എന്നാണ് നടന്‍ ചൂണ്ടിക്കാട്ടിയത്.  


ഏപ്രിൽ 22നാണ് നടി പീഡന പരാതി നൽകുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.