കൊച്ചി : വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിൽ സത്യസന്ധമായ അന്വേഷണ വേണമെന്നാവശ്യപ്പെട്ട് നടന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി അനിൽകാന്തിനും പരാതി നൽകി. തന്റെ മകൻ വിജയ് ബാബുവിനെതിരെയുള്ള കേസിന് പിന്നിൽ മലയാള സിനിമയിലെ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം നടത്തിയ ഗൂഢാലോചനയാണെന്ന് അമ്മ മായ ബാബു പരാതിയിൽ ആരോപിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ അന്വേഷണത്തിലും എനിക്ക് ലഭിച്ച വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേൽവിവരിച്ച വ്യാജ പരാതി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘം സിനിമ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഭാഗമായി സത്യവിരുദ്ധമായി തയ്യാറാക്കിയിട്ടുള്ളതാണെന്ന് വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിട്ടുള്ളതാണ്" വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. 


ALSO READ : Vijay Babu Sexual Assault Case : വിജയ് ബാബു ബലാത്സംഗക്കേസ്; അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി



സിനിമയിൽ അവസരം നൽകിയില്ല എന്ന വിരോധത്താലാണ് തന്റെ മകനെതിരെ നടി വ്യാജ പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ സിനിമ വ്യവസായ രംഗത്തുള്ള ഒരു കൂട്ടം പേർ ചേർന്ന് തയ്യാറാക്കിയ വ്യാജ കേസാണിതെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയിൽ കൂട്ടിച്ചേർത്തു. 


സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം തനിക്കും തന്റെ കുടുംബത്തിനും സമൂഹമധ്യയുള്ള അക്ഷേപത്തിനും മാനഹാനിക്കും ഇടവരുമെന്നും മായ ബാബു മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു. 


ALSO READ : Vijay Babu Sexual Assault Case : 'സ്വന്തം അമ്മയിൽ മാത്രം വിശ്വസിക്കുക' വിജയ് ബാബുവിനെ പുറത്താക്കാതെയുള്ള AMMA സംഘടനയുടെ നടപടിക്കെതിരെ അതിജീവിത


അതേസമയം മെയ് 8ന് കേസിൽ നടനും നിർമാതാവിനുമെതിരെ കൊച്ചി സിറ്റി പൊലീസ്  അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. എന്നാൽ വിജയ് ബാബു യുഎഇയിൽ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ഇനിയും ലഭിച്ചിട്ടില്ല.  ഇത് കണ്ടെത്താനാണ് അറസ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയിരുന്നത്.


യുഎഇ പൊലീസിന്റെ അടുത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കൂടാതെ വിജയ് ബാബുവിനെ കണ്ടെത്തിയാൽ ഉടൻ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വിജയ് ബാബുവിനെതിരെയ മുമ്പ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വിജയ് ബാബുവിന് നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ തയ്യാറായിരുന്നില്ല.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.