കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറൻറ്. കൂടുതൽ നടപടികളുടെ ഭാഗമായാണ് വാറൻറ് പുറപ്പെടുവിച്ചത്. ഇൻറർ പോളിൻറെ സഹായത്തോടെ
ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ വിജയ് ബാബുവിനെ മുന്ന് ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിരുന്നു.ഇന്റർപോൾ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബിവിനെ അറസ്റ്റ് ചെയ്തേ പറ്റു എന്ന നിലപാടിലാണ് പോലീസ്.


Also Read: Vijay Babu Sexual Assault Case : 'സ്വന്തം അമ്മയിൽ മാത്രം വിശ്വസിക്കുക' വിജയ് ബാബുവിനെ പുറത്താക്കാതെയുള്ള AMMA സംഘടനയുടെ നടപടിക്കെതിരെ അതിജീവിത


കഴിഞ്ഞ ഏപ്രിൽ 22 നാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. അന്ന് കേസിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്ത് വിടാൻ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമൺ എഗനിസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തൽ നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.