കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രണ്ട് ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ആദ്യം പ്രതിയെ വിദേശത്ത് നിന്ന് നിയമത്തിന് മുന്നിലെത്തിക്കുക എന്നിട്ടാകാം അറസ്റ്റെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. ജൂൺ രണ്ട് വ്യാഴാഴ്ച വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അറസ്റ്റ് വിലക്ക് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടിലെത്തിയാൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്നിട്ടാണ് പ്രതി വിദേശത്ത് തന്നെ തുടരുന്നതെന്നും, അതിനാൽ ആ മെറിറ്റിൽ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കാൻ സാധിക്കില്ലയെന്ന് കോടതി അറിയിച്ചു. അറസ്റ്റ് തടഞ്ഞെങ്കിലും വിജയ് ബാബുവിനെ ഈ രണ്ട് ദിവസം അന്വേഷണം സംഘത്തിനെ ചോദ്യം ചെയ്യാനാകുമെന്നും അതിനായി പ്രതി പോലീസ് ആവശ്യപ്പെടുന്നത് പ്രകാരം ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. 


ALSO READ : Vijay Babu Sexual Assault Case: ബലാത്സംഗ കേസ് : നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇടക്കാല ഉത്തരവില്ല


പ്രതിയെ നാട്ടിലെത്തിക്കാതെ മുൻകൂർ ജാമ്യം തള്ളിയാൽ അത് വിജയ് ബാബുവിനെ വിദേശത്ത് തന്നെ തുടരാൻ നിർബന്ധിതനാക്കും. അത് പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു. നിയമത്തെ മറികടന്ന് പലരും വിദേശത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ട്, ഈ കേസിൽ അങ്ങനെ പാടില്ലയെന്ന് കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. കൂടാതെ പ്രതി കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് രാജ്യം വിട്ടതെന്നും കോടതി പ്രോസിക്യൂഷനെ ഓർമപ്പെടുത്തുകയും ചെയ്തു. 


മെയ് 30ന് വിജയ് ബാബു കേരളത്തിൽ തിരകെയെത്തുമെന്നായിരുന്നു പ്രതിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ പ്രതി യാത്ര റദ്ദാക്കുകയായിരുന്നു. മെയ് 30ന് നാട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചതോടെയാണ് വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.  30 നുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ  ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. 


ALSO READ : എന്താണ് റെഡ് കോര്‍ണര്‍ നോട്ടീസ്? വിജയ് ബാബുവിനെതിരെ ആദ്യം പുറപ്പെടുവിച്ചത് ബ്ലൂ കോര്‍ണര്‍ നോട്ടീസ്... അറിയാം ഈ നോട്ടീസുകള്‍


പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിരുന്നു. പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും ഉപഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.


അതിനിടെ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് ദുബായിൽ എത്തിച്ച് നൽകിയ യുവനടിയെ പോലീസ് ചോദ്യം ചെയ്യും. നേരിട്ടെത്തിയാണ് നടി വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ്  കൈമാറിയത്. രണ്ട് ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിജയ് ബാബുവിന്‍റെ സിനിമ നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നടിയാണ് കാർഡുകൾ എത്തിച്ച് നൽകിയതെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.