Vijay Babu: പീഡനാരോപണം മറ്റൊരു നടിക്ക് സിനിമയിൽ അവസരം നൽകിയതിന്; ലൈംഗിക ബന്ധം ഉഭയകക്ഷിപ്രകാരമെന്ന് വിജയ് ബാബു
Vijay Babu Sexual Assault Case: പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി
കൊച്ചി: Vijay Babu Sexual Assault Case: പുതുതായി നിര്‍മിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നല്‍കിയതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ചതെന്ന് കാണിച്ച് നടനും സംവിധായകനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
ഉപഹർജിയിൽ പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്താനും സമ്മര്‍ദ്ദപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും വ്യക്തമാക്കുന്നുണ്ട്. നിലവില്‍ താൻ ദുബായിലാണെന്നും കോടതി നിര്‍ദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിട്ടുണ്ട്.
മാത്രമല്ല മേയ് 30-ന് രാവിലെ ഒന്‍പതിന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകര്‍പ്പും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. നാട്ടിലേക്ക് എത്തിയാലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനടിക്കറ്റ് വിവരങ്ങള്‍ വിജയ ബാബു കോടതിയെ അറിയിച്ചത്.
യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറില്‍ വിജയ് ബാബു ഹെക്കോടതിക്ക് സമര്‍പ്പിച്ചു. മാര്‍ച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ടുമെന്റില്‍ വെച്ചും 22-ന് ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് നടിയുടെ ആരോപണം.
2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ടെന്നും. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ടെന്നും ഇത് പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നുവെന്നും. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് തൻ ഏപ്രിൽ 24 നു ദുബായിലെത്തിയതെന്നും വിജയ് ബാബു പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.