കൊച്ചി: Vijay Babu Sexual Assualt Case: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെ പോലീസ് ഇന്നുമുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമായിരിക്കും നടപടികൾ നീങ്ങുക.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vijay Babu Case: മുൻകൂർ ജാമ്യം നീളുന്നു, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി


കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് കോടതിയുടെ അനുമതിയുണ്ട്. തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. ഇതിനിടയിൽ വിദേശത്ത് കടന്ന വിജയ് ബാബു ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്‌പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചു. 


മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: Viral Video: വരണമാല്യം അണിയിക്കുന്നതിനിടയിൽ പ്രകോപിതനായ വരൻ ചെയ്തത്..! വീഡിയോ വൈറൽ 


ബലാത്സം ചെയ്തെന്ന പരാതിയിലും അതിജീവതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നൽകിയത്. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനാണ്  പരാതിയെന്നുമാണ് വിജയ് ബാബു കോടതിയിൽ വാദിച്ചത്. 


എന്നാൽ വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടിവന്നുവെന്നും നടിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള വാട്‌സാപ് ചാറ്റുകളും കോടതി പരിശോധിച്ചു.  ഒരുമാസത്തിലധികം നീണ്ട നിന്ന ഒളിച്ച് കളിക്കും നാടകങ്ങൾക്കുമൊടുവിൽ വിജയ് ബാബുവിന് കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.