കോയമ്പത്തൂർ: മിൽ തൊഴിലാളി പോലീസുകാരനായാൽ എങ്ങിനെയിരിക്കും? കഥ നടക്കുന്നത് കോയമ്പത്തൂരാണ്. തമിഴ്നാട് മുഖ്യമന്ത്രി പോകുന്ന വഴിയിൽ യൂണിഫോമിട്ട് ഡ്യൂട്ടി ചെയ്യുന്ന എസ്ഐയെ കണ്ട് സംശയ തോന്നിയ നാട്ടുകാരൻ തൻറെ സുഹൃത്ത് എസ്ഐയെ കാര്യം അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഒരു കഥയുടെ ചുരുൾ അഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരുമത്തംപട്ടിയിൽ യൂണിഫോമിൽ കറങ്ങി വാഹന പരിശോധന നടത്തിയ വ്യാജ പോലീസുകാരനെയാണ് കോയമ്പത്തൂർ പൊലീസ് പിടികൂടിയത്. തിമ്മൻപട്ടി ഗ്രാമത്തിൽ നിന്നുള്ള സെൽവമാണ് കസ്റ്റഡിയിലായത്. ഒരു പോലീസ് ഉദ്യോഗസ്ഥനാകാനുള്ള ആഗ്രഹമായിരുന്നത്രെ സെൽവത്തിനെ വേഷം കെട്ടിച്ചത്.


ALSO READ: Murder: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ


അതിനിടയിൽ സബ് ഇൻസ്‌പെക്ടർ എന്ന വ്യാജേന ഇയാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. വീടിന് പുറത്ത് പോകുമ്പോൾ യൂണിഫോം ധരിച്ച് ബുള്ളറ്റിൽ കറങ്ങി സ്പിന്നിംഗ് മില്ലിൽ ജോലിക്ക് പോകുന്നതിന് മുമ്പ് വസ്ത്രം മാറി. ആർക്കും ഒരു സംശയവും തോന്നിയില്ല.


കോയമ്പത്തൂരിൽ നിന്ന് തിരുപ്പൂരിലേക്ക് സാധാരണ വിഐപികൾ പോകുന്ന റോഡിൽ വാഹന പരിശോധന നടത്തിയതാണ് സെൽവത്തിന് വിനയായത്. ചോദ്യം ചെയ്യലിൽ  പ്രതി എല്ലാ കുറ്റവും സമ്മതിച്ചു. ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.