Shocking| നഗരസഭ വാർഡ് ഗ്രൂപ്പിൽ രണ്ട് അശ്ലീല വീഡിയോ,സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തെ പുറത്താക്കി
സ്ത്രീകൾ ഉൾപ്പടെയുള്ള ഗ്രൂപ്പുകളിലേക്കാണ് വീഡിയോ എത്തിയത്.
കണ്ണൂർ: നഗരസഭ വാർഡിൻറെ വാട്ലാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. തലശ്ശേരി ടൗൺ ലോക്കൽ കമ്മറ്റി അംഗം പി.മോഹൻദാസിനെ ആണ് പുറത്താക്കിയത്. സ്ത്രീകൾ ഉൾപ്പടെയുള്ള ഗ്രൂപ്പുകളിലേക്കാണ് വീഡിയോ എത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം രണ്ട് വീഡിയോകളാണ് ഗ്രൂുപ്പിലേക്ക് എത്തിയത്. മുതിർന്ന രാഷ്ട്രീയ പാർട്ടിക്കാർ പലരും ഇതേ ഗ്രൂപ്പിലുണ്ട്. നേരത്തെ ലോക്കൽ സെക്രട്ടറി വരെ ആയിരുന്നയാളാണ് മോഹൻദാസ്.സംഭവത്തിന് തൊട്ട് പിന്നാലെ ഇയാളെ ഉടൻ തന്നെ ഗ്രൂപ്പിൽ നിന്നും മാറ്റിയെങ്കിലും. ലോക്കൽ കമ്മിറ്റിയിൽ നിന്നും മാറ്റണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പാർട്ടിയിൽ മോഹൻ ദാസിനെ മാറ്റണം എന്ന ആവശ്യം ഉയർന്നത്.
ഗ്രൂപ്പിൻറെ അഡ്മിൻ ഒരു വനിതാ കൌൺസിലർ കൂടിയാണ്. അതേസമയം പാർട്ടിയിൽ നിന്നും മാറ്റിയെങ്കിലും ഗ്രൂപ്പിൽ വീഡിയോയുടെ സ്ക്രീൻ ഷോട്ട് പ്രചരിച്ചിരുന്നു. നിലവിൽ പാർട്ടിയുടെ പ്രാഥമിക അംഗ്വത്വം ഇത് വരെ ഒഴിവാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...