തിരുവനന്തപുരം : പാറശ്ശാലയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരും  ടൂറിസ്റ്റുകളും തമ്മിൽ കയ്യാങ്കളി. ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളി കലാശിച്ചത്. കൊല്ലം കടയ്ക്കല്ലിൽ നിന്നെത്തിയ വിനോദയാത്ര സംഘവും പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരും തമ്മിലാണ് കൂട്ടത്തലുണ്ടായത്. കയ്യങ്കാളിയുടെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിലെ പൊതുശുചിമുറി സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഉപയോഗിക്കാൻ ശ്രമിച്ചത് ആശുപത്രി ജീവനക്കാർ തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റ് വിനോദസംഘാംഗങ്ങൾ എത്തിയതോടെ സംഭവം വാക്കേറ്റത്തിലും തുടർന്ന് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു.


ALSO READ : Crime: അയൽ വാസി ബിയർ കുപ്പി കൊണ്ട് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി


പാറശ്ശാല കുറുകുട്ടിക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയായ സരസ്വതി ആശുപത്രിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കടക്കലിൽ നിന്നും കന്യാകുമാരിയിൽ വിനോദയാത്ര പോയി മടങ്ങിയ സ്ത്രീകളടങ്ങുന്ന സംഘം ആശുപത്രിക്ക് സമീപത്തെ തട്ടു കടയിൽ നിന്ന് ചായ കുടിച്ച ശേഷം മൂത്രമൊഴിക്കാനായി സമീപത്തെ ആശുപത്രിയിൽ എത്തിയതോടെ സംഭവത്തിന് തുടക്കം.


എന്നാൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ, യാത്രികരെ  തടയുകയും അസഭ്യം പറയുകയും ചെയ്തു എന്നാരോപിച്ചുണ്ടായ വാക്കേറ്റമാണ് കൂട്ടത്തല്ലായി മാറിയത്. എന്നാൻ ഈ അരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തു.


ALSO READ : Crime: ഇറച്ചിക്കടകളിലെ ജീവനക്കാർ തമ്മിൽ തർക്കം; അവസാനം കത്തിക്കുത്തിൽ



ആശുപത്രി അധികൃതരുടെ പരാതിയിന്മേൽ കടക്കൽ സ്വദേശികളായ  മൂന്നുപേരെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നിട് വിട്ടയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുക ആണെന്നും ഇരുകൂട്ടരുടെയും പരാതികൾ കേട്ട് വേണ്ട നടപടി സ്വീകരിക്കുമെന്ന് പാറശ്ശാല പോലീസ് അറിയിച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.