Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസിൽ ഐജി ഹർഷിത അട്ടലൂരി ഇന്ന് കൊല്ലത്തെത്തും; അന്വേഷണത്തിൽ പൂർണ തൃപ്തിയെന്ന് സഹോദരൻ
ഐജി ഹർഷിത അട്ടലൂരി വിസ്മയയുടെ ഭർതൃഗൃഹത്തിലും സ്വഗൃഹത്തിലും സന്ദർശനം നടത്തും.
Kollam : വിസ്മയയുടെ ആത്മഹത്യയെ (Vismaya Suicide) കുറിച്ച് കൂടുതൽ അന്വേഷിക്കാൻ അന്വേഷണ ചുമതലയുള്ള ഐജി ഹർഷിത അട്ടലൂരി (Harshita Attaluri) ഇന്ന് കൊല്ലത്തെത്തി അന്വേഷണ നടപടികൾ വിലയിരുത്തും. വിസ്മയയുടെ ഭർതൃഗൃഹത്തിലും സ്വഗൃഹത്തിലും ഐജി സന്ദർശനം നടത്തും.
വിസ്മയയുടെ (Vismaya) ഭർത്താവ് കിരൺ കുമാറിന്റെ ബന്ധുക്കളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്‌തേക്കും. ബന്ധുക്കളെയും ഇന്ന് പ്രതി പട്ടികയിൽ ചേർക്കാനുള്ള സാധ്യതയും ഉണ്ട്. വിസ്മയയുടേത് തൂങ്ങി മരണം ആണെന്ന് സ്ഥിരീകരിച്ചെങ്കിലും ആത്മഹത്യ ആണോ കൊലപാതകം ആണോയെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
അന്വേഷണത്തിൽ തങ്ങൾ പൂർണ തൃപ്താരാണെന്ന് വിസ്മയയുടെ സഹോദരൻ വിജിത്ത് പറഞ്ഞു. തന്റെ സഹോദരിക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജിത്ത് കൂട്ടിചേർത്തു. സ്ത്രീധനം ഒന്നും വേണ്ടെന്ന് പറഞ്ഞാണ് കിരണും കുംടുംബവും ആദ്യം സമീപിച്ചതെന്നും മുമ്പ് കുടുംബം പറഞ്ഞിരുന്നു.
ALSO READ:Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും
സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കിരണിനെ (Kiran Kumar) ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
ALSO READ: Kirankumar: കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു
ഇയാളെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും. ഇതിനിടയിൽ ഇന്ന് കിരൺകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. കൊല്ലം ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായിരുന്നു കിരൺ കുമാർ. ഇയാളെ സസ്പെൻഡ് ചെയ്ത വിവരം ഗതാഗത മന്ത്രി ആന്റണി രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആറു മാസത്തേയ്ക്കാണ് കിരൺ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...