തിരുവനന്തപുരം: വിയ്യൂർ ജയിലിലെ (Viyyur Jail) പ്രതികളുടെ ഫോൺ വിളിയുമായി (Illicit Phone calls) ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് (Show Cause Notice) നൽകി. സൂപ്രണ്ട് എ ജി സുരേഷിനാണ് (AG Suresh) ജയില്‍ ഡിജിപി നോട്ടീസ് നല്‍കിയത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡിജിപിയുടെ (Jail DGP) ഉത്തരവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും. ഉത്തര മേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലാണ് നടപടി. 


Also Read: വിയ്യൂർ ജയിലിൽ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ്


വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർ നിരന്തരം ഫോൺ വിളികൾ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തി. ജയിലിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ ഫോൺ കോളുകൾ നടത്താനുള്ള സൗകര്യം തടവുകാർക്ക് ലഭിക്കുന്നതെന്നും ജയിൽ ഡിജിപി പരിശോധിച്ചു. ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. 


Also Read: ജയിലില്‍ മിന്നല്‍ പരിശോധന; പിടിച്ചെടുത്തത് അരലക്ഷം രൂപ


ടി പി വധക്കേസ് (TP Murder Case) പ്രതിയായ കൊടി സുനിയിൽ (Kodi Suni) നിന്നും നേരത്തെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ (Murder Case) തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ  കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. 


Also Read: വിയ്യൂർ ജയിലിൽ 30 തടവുകാർക്ക് കൊറോണ സ്ഥിരീകരിച്ചു 


ജാമറുകൾ (Jammer) ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ (Jail) കഴിയുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്. അതു കൊണ്ടു തന്നെയാണ് ക്രൈം ബ്രാഞ്ച് (Crime Branch) അന്വേഷണത്തിനുള്ള ശുപാർശ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.