Kochi : വ്‌ളോഗറായ നേഹയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു.  തൂങ്ങി മരിച്ച നിലയിലായിരുന്നു നേഹ നിധിയെ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. കൊച്ചിയിലെ പോണേക്കരയിലെ ഫ്ലാറ്റിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെങ്കിലും, കാൽമുട്ട് നിലത്ത് കുത്തിയ അവസ്ഥയിലാണ് കണ്ടെത്തിയത്. ഇതാണ് കേസിലെ ദുരൂഹത വർധിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേഹയുടെ ഒപ്പം താമസിച്ചിരുന്ന സിദ്ധാർഥ്‌ നായർക്ക് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്. സിദ്ധാർഥ്‌ കാസർഗോഡ് സ്വദേശിയും, നേഹ കണ്ണൂർ സ്വദേശിയുമാണ്. നേഹ ഭർത്താവുമായി അകന്ന് കഴിയുകയാണ്. തുടർന്ന് സിദ്ധാർഥിനെ വിവാഹം ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് സിദ്ധാർഥ്‌ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നേഹയുടെ സുഹൃത്തുക്കൾ സംശയിക്കുന്നത്.


കൂടാതെ നേഹ ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുകൾക്ക് മൊബൈൽ സന്ദേശവും അയച്ചിരുന്നു. എട്ട് വർഷങ്ങൾക്ക് മുമ്പ് നേഹ വിവാഹിതയായിരുന്നു. എന്നാൽ ഒരു വർഷത്തിലേറെയായി ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. തുടർന്ന് ആറ് മാസങ്ങൾക്ക് മുമ്പ് പോണേക്കരയിലെ ഫ്ലാറ്റിൽ സിദ്ധാർത്ഥിനൊപ്പം താമസം ആരംഭിക്കുകയായിരുന്നു. ഇരുവരും ദമ്പതികൾ ആണെന്ന് അറിയിച്ചാണ് മുറി വാടകയ്ക്ക് എടുത്തത്.



അയൽക്കാർ നൽകുന്ന വിവരം അനുസരിച്ച് ഇരുവർക്കും മറ്റുള്ളവരുമായി യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. സിദ്ധാർഥ്‌ കാക്കനാട് ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് കളവാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇവരെ കാണാൻ നിരവധി പേർ രാത്രിയിൽ എത്താറുണ്ടെന്നും അയൽക്കാർ പറയുന്നു. 


നേഹയുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് ഫെബ്രുവരി 25 ന് സിദ്ധാർഥ്‌ കാസർഗോട്ടേക്ക് പോകുകയായിരുന്നു. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഫെബ്രുവരി 28 നാണ് നേഹയെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  സിദ്ധാർഥ്‌ നായരുടെ സുഹൃത്തായ മുഹമ്മദ് സനൂജാണ് നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിജയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഇയാൾ. ഇയാളുടെ പെരുമാറ്റവും  സംശയാസ്പദമായിരുന്നുവെന്ന് അയക്കാൻ പറയുന്നു.


സംഭവം നടന്ന ദിവസം ഭക്ഷണം വാങ്ങാൻ പുറത്ത് പോയി വന്നപ്പോഴാണ് നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സനൂജ് മൊഴി നൽകിയിരിക്കുന്നത്. നേഹയെ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് എളമക്കര പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം ഏറ്റ് വാങ്ങി. മരണത്തിന് പിന്നിൽ സിദ്ധാർഥാണെന്നാണ്  നേഹയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ഇയാൾ ഒളിവിലാണ്.


അതേസമയം നേഹ മരിച്ച ദിവസം നേഹയുടെ വീട്ടിലെത്തിയ യുവാക്കളുടെ പക്കൽ നിന്ന് എംഡിഎംഎ മയക്കുമരുന്ന് പിടിക്കൂടിയിട്ടുണ്ട്. 15 ഗ്രാം മയക്ക് മരുന്നാണ് പിടികൂടിയിരിക്കുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് ഇവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. മൂന്ന് പേരിൽ കാസർഗോഡ് സ്വദേശിയായ അബ്ദുൽ സലാമിനെ അറസ്റ്റ് ചെയ്തു. നേഹയുടെ മുറിയിൽ കടക്കാൻ ശ്രമിച്ച ഇയാളെ അയൽക്കാർ തടയുകയായിരുന്നു. തുടർന്ന് പൊലീസിന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നേഹയുടെ മുറിയിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മയക്കുമരുന്ന് വില്പന നടന്നിരുന്നതായും സംശ്യംനുണ്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.