Rifa Mehnu Death: ദുരൂഹത നീക്കാൻ പോലീസ്; റിഫയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി
കേസിൻറെ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് ഇത് സംബന്ധിച്ച് ആര്‍ഡിഒയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു
കോഴിക്കോട്: വ്ളോഗര്‍ റിഫാ മെഹ്നുവിന്റ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ അനുമതി. റിഫയുടെ മരണത്തിൽ ബന്ധുക്കൾ നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നത്.
കേസിൻറെ അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡിവൈഎസ്പി ടികെ അഷ്റഫ് ഇത് സംബന്ധിച്ച് ആര്‍ഡിഒയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നേരത്തെ റിഫയുടെ മൃതദേഹം ദുബായിൽ പോസ്റ്റ്മോർട്ടം നടത്തിയെന്ന് ഭർത്താവ് മെഹന്നാസും സുഹൃത്തുക്കളും പറഞ്ഞ് കബളിപ്പിച്ചെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
ALSO READ: Vlogger Rifa Mehnu Death: റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നുവിനെതിരെ കേസ്
പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പോലീസ് മെഹന്നാസിനെതിരെ കേസെടുത്തിരുന്നു.മാനസിക, ശാരീരിക പീഡനം, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തിരിക്കുന്നത്.റിഫയുടെ വീടിന് സമീപമുള്ള പള്ളി കബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്.
താമസ സ്ഥലമായ ദുബായിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് റിഫയും മെഹ്നാസും വിവാഹിതരായത്. ജോലിക്കാര്യത്തിനായി ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...