Walayar Case : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി എടുക്കും
സിബിഐ സംഘം പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാകും മാതാപിതാക്കളുടെ മൊഴി എടുക്കുന്നത്.
Palakkad : വാളയാർ (Walayar Case) പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കേസിൽ സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിച്ച് വരികയാണ്. സിബിഐ സംഘം പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാകും മാതാപിതാക്കളുടെ മൊഴി എടുക്കുന്നത്. അന്വേഷണ സംഘം കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
സിബിഐ (CBI) സംഘം മാതാപിതാക്കളുടെ മൊഴി എടുക്കുന്നതിനോടൊപ്പം തന്നെ പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സിബിഐ സംഘം വാളയാർ സന്ദർശിച്ചിരുന്നു.
ALSO READ: Walayar Case; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി
തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാർ പെൺകുട്ടികളുടെ (Walayar Case) ദുരൂഹരമരണം അന്വേഷിക്കുന്നത്. ജാമ്യത്തിലുളള പ്രതി മധു, കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയാവാത്തയാൾ എന്നിവരെ അന്വേഷണ സംഘം നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. വാളയാറിലെ കൂടുതൽ ആളുകളെ ചോദ്യംചെയ്യേണ്ട സാഹചര്യത്തിലാണ് പാലക്കാട്ട് ക്യാമ്പ് ഓഫീസ് ആരംഭിച്ചിട്ടുള്ളത്.
ALSO READ: Walayar Case: രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ചു, വാളയാര്‍ കേസ് CBI അന്വേഷിക്കും
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണ സിബിഐ ഏറ്റെടുത്തത്. കേസ് ഏറ്റെടുത്ത സിബിഐ സംഘം മാർച്ച് 31ന് പാലക്കാട് പോക്സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിരുന്നു. നാലുപ്രതികൾക്കെതിരെ രണ്ട് എഫ്ഐആർ ആയിരുന്നു അന്വേഷണ സംഘം സമർപ്പിച്ചത്.
ALSO READ: Walayar Case: പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദ് ചെയ്തു
പതിമുന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക