വയനാട്: കൽപ്പറ്റയിൽ എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ്  എന്നിവരാണ് അറസ്റ്റിലായത്. കൽപ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരേയും പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ഉപയോ​ഗിച്ച മാരുതി സ്വിഫ്റ്റ് കാറിൽ നിന്നും 12 ഗ്രാം  എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തി. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കോടികളുടെ മാരക മയക്കുമരുന്നുമായി മലപ്പുറം ജില്ലയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറാണ് അറസ്റ്റിലായത്. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എംഡിഎംഎയുമായാണ് ഇയാളെ കൊളത്തൂര്‍ പോലീസ് പിടികൂടിയത്. ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി എത്തിച്ചതാണ്. എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍ തദ്ദേശീയരായ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ചില കണ്ണികളെ കുറിച്ച് പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തനിടുവിലാണ് ഇയാള്‍ പിടിയിലായത്. 140 ഗ്രാം എം ഡി എം എയുമായാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 


Crime News: മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ തീകൊളുത്തിയ അമ്മ മരിച്ചു


തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതിയാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. മകൻ തീ കൊളുത്തിയതിനെ തുടർന്ന് 80 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ശ്രീമതി മരണമടഞ്ഞത്. തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ശ്രീമതി.


Also Read: AKG centre attack: എകെജി സെന്റർ ആക്രമണം; ജിതിനെ റിമാന്‍റ് ചെയ്തു, കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ച്


 


മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടർന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു. അക്രമം നടത്തിയ മകൻ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോജിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. സംഭവത്തില്‍ വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.