Crime News: വയനാട് പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
Kerala Police: താനൂർ ഒസാൻ കടപ്പുറം ചെറിയ മൊയ്തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ് റാഫിയെയാണ് പോലീസ് പിടികൂടിയത്.
വയനാട്: പുൽപ്പള്ളിയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ് റാഫിയെയാണ് പോലീസ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പുൽപ്പള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ മുൻപ് കാപ്പ കേസും ഉണ്ടായിരുന്നു.
ALSO READ: പോക്സോ കേസ് പ്രതിക്ക് 61 വർഷം ജീവപര്യന്തം തടവും പിഴയും; വിധി കൽപ്പറ്റ അതിവേഗ പോക്സോ കോടതിയുടേത്
മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി
വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. 422 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. ഹാസിബ് മോന്‍ഡൽ എന്നയാളെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ കെ.എസ്.ആര്‍.ടി.സി വഴി കടത്താന്‍ ശ്രമിക്കുന്നതിനെയാണ് പ്രതി പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.