മയക്ക് മരുന്ന് കള്ളക്കടത്തും കുറ്റകൃത്യങ്ങളും, പ്രതികളെ കണ്ടെത്തുന്നവർക്ക് അഞ്ച് മില്ല്യൺ ഡോളർ; കിനഹാൻ ഗ്രൂപ്പിന് പൂട്ട് വീണതിങ്ങനെ
അയര്‍ലണ്ടില്‍ മയക്കുമരുന്ന് അടക്കം വിവിധ നിയമവിരുദ്ധ ബിസിനസുകള്‍ ചെയ്തുവരുന്ന സംഘമാണ് കിനാഹൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിനഹാൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഡാനിയൽ കിനഹാൻ, പിതാവ് ക്രിസ്റ്റഫർ സീനിയർ, സഹോദരൻ ക്രിസ്റ്റഫർ ജൂനിയർ എന്നിവർക്കും മറ്റ് നാല് സംഘാംഗങ്ങൾക്കും അനുബന്ധ മൂന്ന് കമ്പനികൾക്കുമെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനം. കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ചട്ടക്കൂടിനും അന്താരാഷ്ട്ര പ്രതിബദ്ധതകൾക്കും അനുസൃതമായാണ് ഈ നീക്കമെന്ന് യുഎഇ അധികാരികൾ പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങളെ, പ്രത്യേകിച്ച് കിനഹാൻ ഗ്രൂപ്പിനെ തടയാനുള്ള വിപുലമായ അന്താരാഷ്ട്ര ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഉപരോധത്തെ സ്വാഗതം ചെയ്തുകൊണ്ട് അയർലൻഡ് പ്രധാനമന്ത്രി താവോയിസച്ച് പറഞ്ഞു. പ്രഖ്യാപനത്തെ നീതിന്യായ മന്ത്രിയും സ്വാഗതം ചെയ്തിട്ടുണ്ട്. കിനഹാൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പിനെതിരെ അന്താരാഷ്ട്ര നിയമപാലക സഖ്യത്തിൽ ചേരുന്ന ഏറ്റവും പുതിയ രാജ്യമായി ഗൾഫ് രാജ്യം മാറി. വ്യക്തിപരവും കോർപ്പറേറ്റ് ബാങ്ക് അക്കൗണ്ടുകളും ഉൾപ്പെടെയുള്ള കിനഹാൻ ഗ്രൂപ്പിന്റെ ആസ്തികളാണ് മരവിപ്പിച്ചത്.
ഡാനിയൽ കിനഹാൻ, സഹോദരൻ ക്രിസ്റ്റഫർ, അവരുടെ പിതാവ് ക്രിസ്റ്റി കിനഹാൻ എന്നിവരുൾപ്പെടെ ദുബായിൽ താമസിക്കുന്ന ആറ് പ്രമുഖ കിനഹാൻ സംഘാംഗങ്ങളുടെ സാമ്പത്തിസ്ഥിതിയെയും പണം ചെലവാക്കാനുള്ള ശേഷിയെയും നടപടി നേരിട്ട് ബാധിക്കും. കിനഹാൻ സീനിയറിന്റെയും മക്കളുടെയും തലയ്ക്ക് യുഎസ് 5 മില്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്. കിനഹാൻ ഗ്രൂപ്പ് യൂറോപ്പിലേക്ക് മയക്കുമരുന്ന് കടത്തുകയും കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്നും ദുബായിയെ അവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു സുഗമ കേന്ദ്രമായി ഉപയോഗിക്കുന്നുവെന്നുമാണ് യുഎസ് ആരോപണം.
എന്താണ് കിനാഹൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്?
അയര്‍ലണ്ടില്‍ മയക്കുമരുന്ന് അടക്കം വിവിധ നിയമവിരുദ്ധ ബിസിനസുകള്‍ ചെയ്തുവരുന്ന സംഘമാണ് കിനാഹൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്. 1990-കളുടെ അവസാനത്തിൽ ഉയർന്നുവന്നവരാണ് കിനഹാൻ കാർട്ടൽ എന്ന് അറിയപ്പെടുന്ന കിനാഹൻ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്. അയർലൻഡ്, യുകെ, സ്പെയിൻ, യുഎഇ എന്നിവിടങ്ങളിലാണ് ഇവരുടെ പ്രവർത്തനം. അയർലൻഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ മയക്കുമരുന്നും തോക്കുകളും കടത്തുന്ന ഒരു ക്രിമിനൽ സംഘടന "യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ അന്താരാഷ്ട്ര ക്രിമിനൽ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കുന്ന അസോസിയേഷനുകളും ഇവർക്ക് ഉണ്ട്. "കൊലപാതക സംഘടന" എന്നാണ് ഐറിഷ് കോടതികൾ അതിനെ മുദ്രകുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...