നെടുമങ്ങാട്: ഭർതൃ വീട്ടിൽ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ -പനയമുട്ടം തടത്തരികത്ത് വീട്ടിൽ അഭിരാമി (22) യാണ്  ഇന്ന് രാവിലെ വീടിൻ്റെ  പുറത്തെ സ്റ്റയറിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവ് ശരത് വീട്ടിലുണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിരാമിയുടെ വിവാഹം കഴിഞ്ഞ് രണ്ടര വർഷമായിട്ടേയുള്ളു. കൊലപാതക മാണോ എന്നത് പോസ്റ്റ്മോർട്ടം നടന്നാൽ മാത്രമേ പറയാൻ കഴിയൂ എന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു. ഇവർക്ക്  ഒന്നര വയസ് പ്രായമുള്ള ആൺ കുഞ്ഞ് ഉണ്ട്. 


അതേസമയം അഭിരാമിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കൾ. മൃതദേഹം ആർഡിഒ എത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം   പോസ്റ്റുമോർട്ടത്തിന് അയച്ചു. ഭർത്താവ്  വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം.  ഇവർ തമ്മിൽ സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പെയ്ൻ്റിംഗ് തൊഴിലാളിയാണ് ഭർത്താവ് ശരത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.