Crime News: ഭാര്യയെ കമ്പിപാര കൊണ്ട് തലക്കടിച്ചു കൊന്നു; പ്രവാസി നാട്ടിലെത്തിയത് മൂന്ന് ദിവസം മുൻപ്, കൊലയ്ക്ക് പിന്നിൽ സംശയരോഗം
Murder: തൃശൂർ ചേറൂർ കല്ലടിമൂലയിലാണ് സംഭവം. കല്ലടിമൂല സ്വദേശിനി സുലി (46)യെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) പോലീസിൽ കീഴടങ്ങി.
തൃശൂർ: ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്. തൃശൂർ ചേറൂർ കല്ലടിമൂലയിലാണ് സംഭവം. കല്ലടിമൂല സ്വദേശിനി സുലി (46)യെ ആണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) പോലീസിൽ കീഴടങ്ങി. വിയ്യൂർ സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. മൂന്ന് ദിവസം മുൻപാണ് പ്രവാസിയായ ഉണ്ണികൃഷ്ണൻ നാട്ടിൽ എത്തിയത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു കോടിയോളം രൂപ ഇയാൾ ഭാര്യയ്ക്ക് അയച്ചു കൊടുത്തിരുന്നു. എന്നാൽ, ഈ തുക ഭാര്യയുടെ കയ്യിലുണ്ടായിരുന്നില്ല. മാത്രമല്ല, ഇവർ കടവും വാങ്ങിയിരുന്നു. ഒറ്റപ്പെട്ട പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അയക്കാരുമായി ബന്ധവും കുറവാണ്.
ദമ്പതികളുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഇവർ പഠനത്തിനായി പുറത്താണ് താമസിക്കുന്നത്. വീട്ടിൽ സുലി മാത്രമാണ് ഉണ്ടായിരുന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഉണ്ണികൃഷ്ണൻ സ്വമേധയാ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പോലീസ് പറയുന്നു. ഉണ്ണിക്കൃഷ്ണൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയിൽ വെട്ടേറ്റ പതിനാറുകാരൻ ചികിത്സയിൽ
ഇടുക്കി: മദ്യപിച്ചെത്തിയ അച്ചന്‍ മകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ആനച്ചാല്‍ മുതുവാന്‍കുടിയിലാണ് സംഭവം നടന്നത്. പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പതിനാറുകാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ആനച്ചാല്‍ മുതുവാന്‍കുടി സ്വദേശി ഷിനോജാണ് ആക്രമണം നടത്തിയത്.
മദ്യപിച്ചെത്തിയ ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. പിതാവ് സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. തലക്ക് പരിക്കേറ്റ പതിനാറുകാരനെ ആദ്യം അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
അക്രമം തടയാനെത്തിയ പതിനാറുകാരന്റെ മാതാവിനും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആക്രമണം നടത്തിയ സിനോജിനെ വെള്ളത്തൂവല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...