Wife Swapping In Kerala : കോട്ടയത്തെ പങ്കാളികളെ കൈമാറിയ സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് വനിതാ കമ്മിഷന്‍
വളരെ ഗുരുതരമായ ആഴത്തിലുള്ള മൂല്യച്ച്യുതി മനുഷ്യബന്ധങ്ങളില്‍ വേരാഴ്ത്തുന്നത് ആശങ്കയുണര്‍ത്തുന്നു. ഇത്തരം പ്രശ്‌നങ്ങളെ മുളയിലേ നുള്ളണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
തിരുവനന്തപുരം: കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന 'കപ്പിള്‍ സ്വാപ്പിങ്' (Couple Swapping), 'വൈഫ് സ്വാപ്പിങ്' (Wife Swapping) സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിന് കേരള വനിതാ കമ്മിഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. സ്ത്രീകളുടെ അന്തസ്സിനും ജീവിതത്തിനും ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിച്ച സംഘങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് വനിതാ കമ്മീഷൻ അറിയിച്ചു.
സാമൂഹികക്രമത്തെ തകിടംമറിക്കുന്ന ദുഷ്പ്രവണതകള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കയുളവാക്കുന്നതാണ്. സ്ത്രീയെ കൈമാറ്റ ഉപാധിയായി കാണുന്നത് ജീര്‍ണ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. വളരെ ഗുരുതരമായ ആഴത്തിലുള്ള മൂല്യച്ച്യുതി മനുഷ്യബന്ധങ്ങളില്‍ വേരാഴ്ത്തുന്നത് ആശങ്കയുണര്‍ത്തുന്നു. ഇത്തരം പ്രശ്‌നങ്ങളെ മുളയിലേ നുള്ളണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
ALSO READ : Couple Swapping| അത് കപ്പിൾ സ്വാപ്പിങ്ങ് അല്ലേ? സെക്സ് റാക്കറ്റ് സാധ്യത തള്ളി പോലീസ്
ഈ ചൂഷണത്തെ അതിജീവിച്ച യുവതി ഒരുപാട് പ്രതിബന്ധങ്ങളെ നേരിട്ട്, പരാതി കൊടുത്തതു കൊണ്ടുമാത്രമാണ് ഈ വിഷയം പുറത്തുവരുന്നത്. ആ ധൈര്യത്തെ അഭിനന്ദിക്കുന്നു. ഒട്ടനവധി ആളുകള്‍ ഈ സംഘങ്ങളില്‍ പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസിലാകുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
അതേസമയം കറുകച്ചാലിൽ നടന്നത് കപ്പിൾ സ്വാപ്പിങ്ങ് അല്ലെന്നാണ് പോലീസ് നിലപാട്. ഇതിന് പിന്നിൽ സെക്സ് റാക്കറ്റെന്ന സാധ്യതയും പോലീസ് തള്ളുന്നുണ്ട്. കേസിൽ ഉൾപ്പെട്ടരിക്കുന്നത് ഒൻപത് പ്രതികളാണ്. പരാതിക്കാരിയായ യുവതിയെ ഭർത്താവ് ഇവർക്ക് കാഴ്ചവെച്ചുവെന്നതാണ് പരാതി.
എന്നാൽ അറസ്റ്റിലായ മറ്റുള്ളവരുടെ ഭാര്യമാർ സംഭവത്തിൽ പരാതി നൽകിയിട്ടില്ല. സമ്മതത്തോടെയാണ് സ്വാപ്പിങ്ങിൽ ഇവർ പങ്കാളികളായതെന്നാണ് പോലീസ് മനസ്സിലാക്കുന്നത്. യുവതിയുടെ പരാതിയില്ലാതെ കേസിൽ ഒന്നും തന്നെ ചെയ്യാനാവില്ല.
ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലാണ് വൈഫ് സ്വാപ്പിങ്ങ് റാക്കറ്റിനെകുറിച്ച് പുറം ലോകം അറിയുന്നത്. യൂടൂബ് ചാനലിലാണ് യുവതി ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. പരാതിയിൽ കേസെടുത്ത കറുകച്ചാൽ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു
2019-ലാണ് കേരളത്തിൽ വൈഫ് സ്വാപ്പിങ്ങ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കായംകുളത്ത് റിപ്പോർട്ട് ചെയ്ത കേസിൽ നാലു പേരാണ് അന്ന് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...