കൊല്ലം:  ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിച്ചതായി പരാതി. 2016 മുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും  ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നഗ്ന പൂജക്ക് ഇരയാക്കാൻ ശ്രമിച്ചതായാണ് പരാതി ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാർ ആണ് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ നഗ്ന പൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭർത്താവും, ഭർത്താവിന്റെ അമ്മയും ചേർന്നാണ് യുവതിയെ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്ന പൂജയ്ക്ക് എത്തിച്ചത്. അവിടെ മറ്റ് യുവതികളെയും നഗ്ന പൂജ നടത്തിയിരുന്നത് കാണാനിടയായെന്ന് യുവതി പറഞ്ഞു.സംഭവത്തിന് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.


ALSO READ : 17 പുരുഷന്മാരെ കൊന്ന് മൃതദേഹവുമായി ലൈംഗികബന്ധം; ശരീരം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭക്ഷിക്കും; അമേരിക്കൻ സീരിയൽ കില്ലറും ഇലന്തൂരിലെ ഷാഫിയും തമ്മിൽ സമാനതകളേറെ...


അബ്ദുൾ ജബ്ബാറിനെതിരെ പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് മടിച്ചതായും യുവതി വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലമേലുളള സിദ്ദീഖ് എന്നയാൾക്കും ഇതിൽ പങ്കുണ്ടെന്നും യുവതി പറയുന്നു. പ്രതിഷേധത്തെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്പി ജിഡി വിജയകുമാർ ഭർത്താവിനേയും ഭർതൃമാതാവിനേയും കസ്റ്റഡിയിലെടുത്തു. 


പരാതി ലഭിച്ചതിനു പിന്നാലെ ഡിവൈഎഫ്ഐ യും ബിജെപിയും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.പ്രതികൾക്കെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.