കോഴിക്കോട്:  സര്‍ക്കാര്‍ ജീവനക്കാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ യുവതിയെയാണ് അറസ്റ്റു ചെയ്തത്.  കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണന്‍ കുട്ടിയുടെ മകള്‍ സുരഭി കൃഷ്ണയാണ് ലക്ഷങ്ങള്‍ തട്ടിയ കേസിൽ പിടിയിലായത്.  കേസെടുത്തത് കോയിപ്രം പൊലീസാണ്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിന്‍സ് വിലാസത്തില്‍ പ്രസാദ് മോസസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരഭി കൃഷ്ണയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  പ്രസാദിനെ പ്രതിയായ സുരഭി കൃഷ്ണ താൻ ഹൈക്കോടതിയില്‍ സ്‌റ്റെനോഗ്രാഫറായി ജോലി ചെയ്യുന്നുവെന്ന  വ്യാജേനയാണ് ഫോണ്‍ വിളിച്ചത്.  ഫോണിലൂടെ ഹൈക്കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തി നല്‍കാമെന്ന വാഗ്ദാനം നൽകുകയും അതിനായി ആറു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി; 9 പേർ അറസ്റ്റിൽ! 


പ്രസാദില്‍ നിന്നും ആദ്യം 9000 രൂപയും പീന്നീട് 3,45,250 രൂപയും അക്കൗണ്ടിലേക്ക് ഇട്ടുതരാൻ ആവശ്യപ്പെടുകയും ശേഷം അയാളുടെ .സഹോദരന്മാര്‍ക്കും സുഹൃത്തിനും ഡ്രൈവറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന വാക്കു നല്‍കി 1,50,000 രൂപയും തട്ടിയെടുക്കുകയായിരുന്നു.  ജോലി ആവശ്യപ്പെട്ട യുവാവിന് ആറു ലക്ഷം രൂപയുടെ വ്യാജ ചെക്കുകള്‍ നല്‍കിയും, ജോലിയില്‍ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകള്‍ ഒറിജിനല്‍ എന്ന് തോന്നിപ്പിക്കും വിധം വാട്‌സാപ്പ് വഴി അയച്ചു കൊടുത്തുമാണ് പ്രതി സുരഭി കൃഷ്ണ തട്ടിപ്പ് നടത്തിയത്. ഇതിനെ തുടർന്ന് അറസ്റ്റിലായ യുവതി ജാമ്യം എടുത്ത് മുങ്ങുകയായിരുന്നു. 


Also Read: നാഗമാണിക്യത്തിന് കാവലിരിക്കുന്ന കരി നാഗം..! അപൂർവ ദൃശ്യം വൈറലാകുന്നു 


തുടര്‍ന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച തിനു പിന്നാലെ കോഴിക്കോട്ടെ വാടക വീട്ടില്‍ നിന്നും പ്രതിയായ സുരഭി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോയിപ്രം പൊലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ അറസ്റ്റു ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.