Muvattupuzha Murder Case: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊന്നു; സുഹൃത്ത് പിടിയിൽ
ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.
മൂവാറ്റുപുഴ: ആശുപത്രിയില്‍ രോഗിയായ പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ്.
Also Read:
മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം കോട്ടക്കുടിത്താഴത്ത് വീട്ടില്‍ സിംന ഷക്കീറിനെയാണ് കൊന്നത്. സംഭവത്തിൽ മൂവാറ്റുപുഴ വെസ്റ്റ് പുന്നമറ്റം കക്കടാശ്ശേരി തോപ്പില്‍ ഷാഹുല്‍ അലിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ രണ്ട് മക്കളും ആശുപത്രിയിലുണ്ടായിരുന്നു
സംഭവം നടന്നത് ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു. ആശുപത്രിയിലെ മാതൃ-ശിശു പരിപാലന ബ്ലോക്കിലായിരുന്നു സംഭവം. വയറു വേദനയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പിതാവ് ഹസനെ കാണാനും കൂട്ടിരിക്കാനും മക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കൊല്ലപ്പെട്ട സിംന. മാതൃ-ശിശുപരിപാലന ബ്ലോക്കിനു മുന്നിലെ ചില്ല് വാതില്‍ തുറന്നെത്തുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്.
Also Read: ഏപ്രിൽ ഒന്നായ ഇന്ന് എല്ലാ ബാങ്കുകൾക്കും അവധിയാണോ? അറിയാം
സിംനയെ പിന്നില്‍നിന്നും പിടിച്ചശേഷം കഴുത്ത് മുറിക്കുകയും പുറത്തും കഴുത്തിനു പിന്നിലും കുത്തുകയും ചെയ്യുകയായിരുന്നു. ആക്രമണത്തെ തുടർന്ന് താഴെ വീണ സിംന രക്തം വാര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തെ തടുർന്നുണ്ടായ കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് കുത്തേറ്റ നിലയില്‍ സിംന വീണുകിടക്കുന്നത് കണ്ടത്. സംഭവം അറിഞ്ഞതിനെ തടുർന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബി.കെ. അരുണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘംവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
സിംനയെ ആക്രമിച്ചതിന് ശേഷം കടന്നുകളഞ്ഞ ഷാഹുലിനെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിക്കു സമീപത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ കയ്യിലുണ്ടായിരുന്ന കത്തിക്കു വേണ്ടിയുള്ള പിടിവലിയില്‍ ഷാഹുലിന്റെ രണ്ട് കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റിരുന്നു. തുടർന്ന് ഷാഹുലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു.
Also Read: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!
മൂവാറ്റുപുഴ മാര്‍ക്കറ്റിലെ പെയിന്റ് കടയില്‍ തൊഴിലാളിയായ ഷാഹുല്‍ അലിയും പെരുമറ്റത്തെ കര്‍ട്ടന്‍ കടയില്‍ ജീവനക്കാരിയായ സിംനയും പരിചയക്കാരാണെന്നാണ് പോലീസ് പറഞ്ഞത്. ഇവർ തമ്മിലുണ്ടായിരുന്ന സൗഹൃദത്തിലുണ്ടായ വിള്ളലാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. രണ്ടാഴ്ച മുന്‍പ് സിംന ജോലിചെയ്യുന്ന കടയിലെത്തി ഷാഹുല്‍ ഭീഷണി മുഴക്കിയതിന് മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയ രുന്നതായി ബന്ധുക്കള്‍ വ്യക്തമാക്കി.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.