Woman kills lover: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; കാമുകി അറസ്റ്റിൽ
Murder News: കാമുകിയും മറ്റ് മൂന്നുപേരും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചെന്നൈയിലെ കോവളത്ത് കൊണ്ടുപോയി കുഴിച്ചിട്ടതായി പോലീസ് പറയുന്നു.
ചെന്നൈ: ചെന്നൈയിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കാമുകി. ചെന്നൈയിലെ സ്വകാര്യ വിമാനക്കമ്പനിയിൽ ജീവനക്കാരനായ 29കാരനെയാണ് കൊലപ്പെടുത്തിയത്. കാമുകിയും മറ്റ് മൂന്നുപേരും ചേർന്നാണ് പുതുക്കോട്ടയിൽ വച്ച് യുവാവിനെ കൊലപ്പെടുത്തിയത്. പ്രതികൾ ഇയാളുടെ മൃതദേഹം കഷ്ണങ്ങളാക്കി 400 കിലോമീറ്റർ ദൂരെ ചെന്നൈയിലെ കോവളത്ത് കൊണ്ടുപോയി കുഴിച്ചിട്ടതായി പോലീസ് പറയുന്നു.
സംഭവത്തിൽ ഭാഗ്യലക്ഷ്മി (38) എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതായും മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറയുന്നു. മൂന്ന് പേർ പുരുഷന്മാരാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ തായ് എയർവേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫായ എം ജയന്തൻ മാർച്ച് പതിനെട്ടിന് ജന്മനാടായ വില്ലുപുരത്തേക്ക് പോകുകയാണെന്ന് സഹോദരിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ, ജയന്തൻ നാട്ടിൽ എത്തിയില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന്, ഇയാളുടെ സഹോദരി മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ പി ജയക്രുബ പോലീസിൽ പരാതി നൽകി.
ALSO READ: Crime: ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ
ജയന്തന്റെ ഫോൺ കോളുകൾ പരിശോധിച്ച അന്വേഷണ സംഘം കോൾ റെക്കോർഡുകളുടെ അടിസ്ഥാനത്തിലാണ് ഭാഗ്യലക്ഷ്മിയെ പിടികൂടിയത്. ലൈംഗികത്തൊഴിലാളിയായ യുവതി 2020 മെയിൽ താംബരത്തെ ഒരു ലോഡ്ജിൽ വച്ചാണ് ജയന്തനെ ആദ്യമായി കാണുന്നത്. തുടർന്ന് ഇവർ തമ്മിൽ പ്രണയത്തിലാവുകയും ജയന്തൻ വില്ലുപുരത്തിനടുത്തുള്ള മയിലത്ത് ക്ഷേത്രത്തിൽ വച്ച് കുടുംബം അറിയാതെ രഹസ്യമായി ഇവരെ വിവാഹം ചെയ്തതായും പോലീസ് പറയുന്നു.
തുടർന്ന്, 2021 ജനുവരിയിൽ ഇരുവരും വേർപിരിഞ്ഞതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ജയന്തനും ഭാഗ്യലക്ഷ്മിയും തമ്മിലുള്ള സാമ്പത്തിക ഇടപാട് ആയിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ജയന്തൻ ഭാഗ്യലക്ഷ്മിക്ക് ധാരാളം പണം നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലനടന്ന ദിവസം ജയന്തനെ പുതുക്കോട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും ഇവിടെ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ഭാഗ്യലക്ഷ്മി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ALSO READ: Crime News: കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ
തുടർന്ന് മറ്റ് രണ്ട് പുരുഷന്മാരെ കൂട്ടിക്കൊണ്ടുവന്ന് കൃത്യം നടത്തുകയായിരുന്നു. താനും സുഹൃത്തുക്കളും ചേർന്നാണ് ജയന്തനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയതെന്ന് ഭാഗ്യലക്ഷ്മി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ജയന്തന്റെ കാലുകളും കൈകളും പ്ലാസ്റ്റിക് കവറുകളിലാക്കി മാർച്ച് 20 ന് പുലർച്ചെ സംഘം ചെന്നൈയ്ക്ക് സമീപം കോവളത്ത് എത്തിച്ച് കുഴിച്ചിട്ടു.
മാർച്ച് 26 ന് രാവിലെ ഭാഗ്യലക്ഷ്മി ഒരു ക്യാബ് വാടകയ്‌ക്കെടുക്കുകയും ബാക്കി ശരീരഭാഗങ്ങൾ കോവളത്ത് സംസ്‌കരിക്കുകയും ചെയ്തു. ഈ സമയം ഒരു ക്ഷേത്ര പൂജാരി അവളെ സഹായിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ കൊലപാതകത്തെക്കുറിച്ച് പ്രതി പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്തുകൊണ്ടാണ് സംഘാംഗങ്ങൾ പുതുക്കോട്ടയിൽ നിന്ന് കോവളത്തേക്ക് ശരീരഭാഗങ്ങൾ കൊണ്ടുവന്നതെന്ന് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. അതേ സ്ഥലത്തിന് സമീപം സംസ്കരിക്കാൻ ഒരാഴ്ചയ്ക്ക് ശേഷം അവർ ശരീരഭാഗങ്ങൾ രണ്ടാമതും കൊണ്ടുവന്നത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...