Indore: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മധ്യ പ്രദേശിൽ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടന്ന നിരവധി ക്രിമിനൽ സംഭവങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്. സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Cyber Crime: നെറ്റ് ബാങ്കിംഗ് തട്ടിപ്പ്, മുൻ കേന്ദ്ര ഐടി മന്ത്രിയ്ക്ക് നഷ്ടമായത് 99,999 രൂപ!! 
 
അതേസമയം, കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം  സംസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്.  ഇന്‍ഡോറിലെ പ്രശസ്തമായ ഒരു മാളിലാണ് ഒരു യുവതി ബലാത്സംഗത്തിനിരയായത്. മാളിൽ ജോലി ചെയ്യുന്ന യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം പോലീസിനും ഭരണകൂടത്തിനും ഇപ്പോള്‍ തലവേദനയായി മാറിയിരിയ്ക്കുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.


ഇൻഡോറിൽ താമസിക്കുന്ന യുവതി മാളിൽ ക്ലീനിംഗ് തൊഴിലാളിയാണ്. മാളിൽ ജോലി ചെയ്യുന്ന യുവാവ് ആണ് പ്രതി. സംഭവദിവസം പതിവുപോലെ ജോലിക്ക് പോയിരുന്നതായി ഇര പറയുന്നു. തന്‍റെ ജോലിയ്ക്കിടെ പ്രതി അവളെ ബലമായി മാളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം വളരെ മോശമായിരിക്കുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി, യുവതിയുടെ പരാതിയില്‍ പറയുന്നു. 


ഭയപ്പെട്ട് കുറച്ച് ദിവസത്തേക്ക് സംഭവം ആരോടും പറയാതിരുന്ന യുവതി പിന്നീട് ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഒരു എൻജിഒയിൽ എത്തി. എൻജിഒക്കാർ നല്‍കിയ ഉപദേശം അനുസരിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയും തനിക്കുണ്ടായ ദുരനുഭവം പോലീസിനോട് വിവരിയ്ക്കുകയും ചെയ്തു.   സംഭവത്തിന്‍റെ ഗൗരവം മനസിലാക്കിയ പോലീസ് ഉടൻ നടപടിയെടുക്കുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാളില്‍ ജോലി ചെയ്യുന്ന ചിരഞ്ജീവി എന്നുപേരുള്ള യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പ്രതി ചിരഞ്ജീവി പശ്ചിമ ബംഗാൾ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചു വർഷമായി ഇയാള്‍ ഈ മാളിൽ ജോലി ചെയ്യുന്നു. മാളിലെ പുരുഷന്മാരുടെ ടോയ്‌ലറ്റിൽ വച്ചാണ് പ്രതി ഇരയെ ബലാത്സംഗം ചെയ്തതെന്നും ആരോടെങ്കിലും പറഞ്ഞാൽ അവളെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹിള പോലീസ് സ്റ്റേഷൻ ഇൻചാർജ് പ്രീതി തിവാരി പറഞ്ഞു. 


പ്രതിയ്ക്കെതിരെ ബലാത്സംഗം, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടിയെടുത്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.