Murder: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
Woman stabbed to death: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ എത്തിയ സിംനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
എറണാകുളം: മൂവാറ്റുപുഴയിൽ യുവതിയെ കുത്തിക്കൊന്നു. ജനറൽ ആശുപത്രിയിൽ വച്ചാണ് യുവതിയെ കുത്തിക്കൊന്നത്. നിരപ്പ് സ്വദേശിനി സിംന സക്കീറാണ് കൊല്ലപ്പെട്ടത്. പ്രതി ഷാഹുൽ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ എത്തിയ സിംനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയതിന് ശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡിൽ വച്ചാണ് സംഭവം നടന്നത്. പ്രതി ഷാഹുൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.