മലപ്പുറം: മലപ്പുറം മഞ്ചേരി പന്തല്ലൂരിൽ യുവതി   ആത്‍മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മഞ്ചേരി വെള്ളില സ്വദേശിനി തഹ്ദിലയുടെ മരണത്തിലാണ് ഭർതൃപിതാവ് പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിനെ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Murder Case: ഗെയിമിന്റെ പാസ്‌വേർഡ് നൽകിയില്ല; 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി


അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.  വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വിവരം ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ വീട്ടിൽ അറിയിച്ചപ്പോൾ ഉടനെ ആശുപത്രിയിൽ കൊണ്ടുപോകാൻ അവർ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്നാണ് തഹ്ദിലയുടെ വീട്ടുകാർ പറയുന്നത്.  ഗാർഹിക പീഡനം ആരോപിച്ച് തഹ്ദിലയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. 


Also Read: Viral Video: ക്ലാസ് മുറിയിൽ കുട്ടികളുടെ ലീലാവിലാസം..! വീഡിയോ കണ്ടാൽ ഞെട്ടും


പന്തല്ലൂർ കിഴക്കുംപറമ്പ് സ്വദേശി നിസാറിന്റെ ഭാര്യയാണ് മരിച്ച തഹ്‍ദില. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് ഇവർക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും  അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു. വിദേശത്തായിരുന്ന തഹ്‍ദിലയുടെ ഭർത്താവ് ഇന്നലെ വൈകുന്നേരം നാട്ടിലെത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.