കോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കോഴിക്കോട്: യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയാണ് (Krishnapriya) മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പളളിത്താഴം സ്വദേശി നന്ദു (Nandu) അതീവ ഗുരുതരാവസ്ഥയിലാണ്. ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (kozhikode Medical College Hospital) ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുൻപിലായിരുന്നു സംഭവം. ജോലിക്കായി കൃഷ്ണപ്രിയ ഓഫീസിലേക്ക് കയറുന്നതിനിടെയാണ് യുവാവ് ആക്രമണം നടത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ വൈകീട്ട് അഞ്ച് മണിയോടെ കൃഷ്ണപ്രിയ മരിച്ചു. തീകൊളുത്തുന്നതിന് മുൻപ് നന്ദു കുത്തിപരിക്കേൽപ്പിച്ചിരുന്നുവെന്ന് കൃഷ്ണപ്രിയ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു.
നന്ദു ഏറെ നാളുകളായി കൃഷ്ണപ്രിയയെ ശല്യം ചെയ്തിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു. ഇരുവരും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ട്. എന്നാൽ സമീപകാലത്തായി വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ യുവതിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി.
Also Read: Shocking Video| മോഷ്ടാക്കൾ യുവതിയെ നടു റോഡിൽ വലിച്ചിഴക്കുന്നു-ഞെട്ടിക്കുന്ന വീഡിയോ
യുവതിയുടെ വീട്ടിലെത്തി യുവതിയെയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാനഹാനി ഭയന്നാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...