Kidnapping in Mannar: വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി,പിന്നിൽ സ്വർണ്ണക്കടത്തുകാരെന്ന് സംശയം
ദുബായിൽ ആയിരുന്ന ബിന്ദു 19-നാണ് നാട്ടിലെത്തിയത്.
ആലപ്പുഴ: മാന്നാറിൽ പുലർച്ചെ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി. കുരുട്ടിക്കാട് കൊടുവിളയിൽ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്. ബലം പ്രയോഗിച്ച് വീടിന്റെ വാതിൽ തകർത്തിരുന്നും ആക്രമികൾ വീടിനുള്ളിൽ കടന്നത്. ദുബായിൽ(Dubai) ആയിരുന്ന ബിന്ദു 19-നാണ് നാട്ടിലെത്തിയത്. ദുബായിലെ സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റായാണ് ബിന്ദു ജോലി നോക്കുന്നത്. വീട്ടിലെത്തിയ ശേഷം ബിന്ദുവിന്റെ പക്കൽ സ്വർണമുണ്ടോ എന്ന് ചോദിച്ച് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നെന്നും. ഇല്ലെന്ന് പറയുമ്പോൾ ആളുമാറിയെന്ന് പറഞ്ഞ ഫോൺ കട്ട് ചെയ്ത് പോയിരുന്നെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
ഇതിനിടയിൽ ബിന്ദുവിന്റെ പക്കലുള്ള സ്വർണം ആവശ്യപ്പെട്ട് കുറച്ച് പേർ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നുവെന്നും കൈവശം ഇല്ലെന്നറിയിച്ചതിനെ തുടർന്ന് മടങ്ങിയെന്നും പരാതിക്കാർ പറയുന്നു.പിന്നീട് ഇന്ന് പുലർച്ചെ ഒരു സംഘം വീട്ടിലെത്തി വീട് ആക്രമിച്ച് ബിന്ദുവിനെ കടത്തികൊണ്ട് പോവുകയായിരുന്നു.നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിൻറെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. പൊലീസ്(Police) അന്വേഷണം ആരംഭിച്ചു.
ALSO READ: Kerala Congress: രണ്ടില ചിഹ്നത്തിൽ ജോസഫ് വിഭാഗം നൽകിയ അപ്പീലിൽ ഇന്ന് ഹൈക്കോടതി വിധി പറയും
ഒരാഴ്ച മുൻപ് വിദേശത്ത് നിന്ന് പുറപ്പെട്ട ബിന്ദു നാല് ദിവസം മുൻപാണ് വീട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചില ഫോൺ സംഭാഷണങ്ങളും ഉണ്ടായി.
ബിന്ദു ഗൾഫിൽ(Gulf) നിന്ന് വന്ന ശേഷം രണ്ട് പേരെ വീടിന് സമീപം സംശയാസ്പദമായി കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാർ പോലീസിന് കൈമാറി. ഇതിലൊരാൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. രാജേഷ് എന്ന യുവാവിനെപറ്റിയാണ് ബന്ധുക്കൾ സംശയം ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...