സന: യെമിൽ കാർ ബോംബ് സ്ഫോടനത്തിൽ (Car bomb blast) ഒമ്പത് പേർ മരിച്ചു. ഏദനിൽ വിമാനത്താവളത്തിന് (Airport) സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായും (Injured) ബിബിസി റിപ്പോർട്ട് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി മുയീൻ അബ്ദുൾ മലേക് സയീദ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നി​ഗമനം.


ALSO READ: Haibatullah Akhundzada | അഖുൻസാദ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ; പൊതു പരിപാടിയിൽ പങ്കെടുത്തതായി താലിബാൻ വിശദീകരണം


ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇൻഫർമേഷൻ വകുപ്പ് മന്ത്രി അറിയിച്ചു. കൃത്യമായ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ഏദനിൽ നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.


മുൻ ​ഗവർണർ വിമാനത്താവളത്തിലേക്ക് എത്തുന്ന സമയത്തായിരുന്നു ആക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ ​ഗവർണറെ ലക്ഷ്യം വച്ച് മൂന്നാഴ്ച മുമ്പുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.


ALSO READ: Tonga: ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഈ ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രം


2015-ൽ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യം ഹൂതികളെ പരാജയപ്പെടുത്താനും പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെ ഭരണം പുനഃസ്ഥാപിക്കാനും സൈനിക നടപടി ആരംഭിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. സംഘർഷങ്ങളിൽ 110,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യെമനിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയുടെ വക്കിലാണ്. കോവിഡ് ദുരന്തവും രാജ്യത്തെ സാരമായി ബാധിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.