മലപ്പുറം: വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് മലപ്പുറം വളാഞ്ചേരിയില്‍ പോലീസിന്റെ പിടിയിലായി.
വൈക്കത്തൂര്‍ സ്വദേശി കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിൽ (21) ആണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് പരിചയമുള്ളവരില്‍ നിന്നും ആദിൽ ആഡംബര വാഹനങ്ങള്‍ വാങ്ങുക. പിന്നീട് പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയും ചെയ്യുകയാണ് ഇയാളുടെ തട്ടിപ്പ് രീതി.ഇടയിൽ വിദഗ്ധമായി വാഹന ഉടമകളെ കബളിക്കാനും പ്രതി മടിക്കാറില്ല.


ALSO READ: Robbery In Petrol Pump: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച


ഓഡി, ഇന്നോവ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ വിലക്ക് പണയം വെച്ചത്. സംഭവം ഉടമകൾ അറിഞ്ഞതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.


ഇയാൾ മറ്റ് കേസുകളിൽ വല്ലതും പ്രതിയാണോ എന്ന് പോലീസ് പരിശോധിക്കും. ഇയാളുടെ പശ്ചാത്തലവും പോലീസ് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.