വിവാഹത്തിന് പോയ യുവാവ്, ആശുപത്രി കോമ്പൗണ്ടിൽ മരിച്ച നിലയിൽ; തലയിൽ മുറിവ്
മുഖത്തും തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട് വിവാഹചടങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്
ആലപ്പുഴ: ആലപ്പുഴയിൽ ആശുപത്രി കോമ്പൗണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ജനറൽ ആശുപത്രി പരിസരത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പാലസ് വാർഡ് മുക്കവലയ്ക്കൽ സ്വദേശി അജ്മൽ(26)ആണ് മരിച്ചത്.ജനറൽ ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.മുഖത്തും തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്.രാവിലെ പത്തരയോടെ വിവാഹചടങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്.
സഹോദരങ്ങളും അടക്കം മൂന്ന് പേർ കോട്ടയത്ത് എക്സൈസ് പിടിയിൽ
മെഡിക്കൽ കോളേജ് പരിസരത്തും, കോട്ടയം ടൗണിലും ലഹരി മരുന്ന് വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ആർപ്പൂക്കര ഷാനു മൻസിൽ ബാദുഷ കെ. നസീർ (29), സഹോദരൻ റിഫാദ് കെ. നസീർ (26) ഇവരുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം മണർകാട് വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട കുന്നാം തടത്തിൽ ഗോപു കെ ജി (28) എന്നിവരെയാണ് കോട്ടയം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...