തിരുവനന്തപുരം: വധശ്രമകേസിൽ ഫാന്റം പൈലി അറസ്റ്റിൽ. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി എന്ന് വിളിക്കുന്ന കുരയ്ക്കണ്ണി തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജിയെ (40) വർക്കല പോലീസ് അറസ്റ്റ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുരയ്ക്കണ്ണി കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം പരുന്തൻവിളാകം വീട്ടിൽ തൗഫീഖിനെ (35) യാണ് ഫാന്റം പൈലിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകുന്നേരം ആറരയോടെ കുരയ്ക്കണ്ണി ബ്യൂറോ മുക്കിലാണ് സംഭവം നടന്നത്. ബൈക്കിൽ മറ്റു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഫാന്റം പൈലി വഴിയരികിൽ നിന്നിരുന്ന തന്നെ കണ്ട പാടെ ചാടിയിറങ്ങി വെട്ടുകത്തി കൊണ്ട് കഴുത്തിനെ ലക്ഷ്യമാക്കി വെട്ടുകയായിരുന്നു എന്നാണ് തൗഫീഖ് പോലീസിന് മൊഴി നൽകിയത്. 


ALSO READ: തൃശൂർ ജില്ലയിൽ നാളെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക്; അത്യാഹിത വിഭാഗമടക്കം പങ്കെടുക്കും


ആക്രമണത്തിൽ തൗഫീഖിന് വലത് കൈയിൽ വെട്ടേൽക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചു. വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്ന്   പോലിസ് പറഞ്ഞു. ഷാജിക്കൊപ്പമുണ്ടായിരുന്ന അരുവിക്കര ഇരുമ്പ മുതലത്ത് വീട്ടിൽ അനിൽ കുമാറിനെ (48) സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജി കോട്ടയത്ത് കറങ്ങി നടക്കുന്നതിനിടെയാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്. ഒളിവിലുള്ള  സുഹൃത്ത് സെയ്‌ദലിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  


സംസ്ഥാനത്ത് നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19നാണ് ജയിൽ നിന്ന് ഇറങ്ങിയത്. ഇയാൾക്ക് എതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്. എച്ച്. ഒ പ്രവീൺ ജെ.എസ് പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.