ആലപ്പുഴ: മാന്നാറില്ർ ക്രിസ്മസ് തലേന്ന് കാരൾസംഘത്തിന്റെ മർദനമേറ്റ് യുവാവിന് പരിക്ക്. പ്രതികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം മഴുപാവിളയിൽ റെജി (33) ആണ് കാരൾസംഘത്തിന്റെ മർദനത്തിന് ഇരയായത്. തലയ്ക്കും വലതുകണ്ണിനും പരിക്കേറ്റ റെജി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

മാന്നാർ കുരട്ടിശ്ശേരി പാലപ്പറമ്പിൽ അർജുൻ (19), പാവുക്കര ചോറ്റാളപറമ്പിൽ വിജയകിരൺ (ശരവണൻ-19), വിഷവർശ്ശേരിക്കര വള്ളിവേലിൽ അശ്വിൻ (18) എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം. റെജിയും സുഹൃത്തുംകൂടി വള്ളക്കാലിയിലുള്ള ബന്ധുവീട്ടിലേക്ക് പോകവേ ഇതുവഴി വന്ന കാരൾസംഘം റോഡിൽ വഴക്കുകൂടുന്നത് കണ്ടു.


ALSO READ: ഭർതൃവീട്ടിലെ മാനസിക പീഡനം, യുവതി ജീവനൊടുക്കി; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത് വിട്ട് ബന്ധുക്കൾ


വഴക്കുമതിയാക്കി പോകാൻ റെജി ഇവരോടു പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതികൾ റെജിയെ മർദിക്കുകയായിരുന്നു. മർദനത്തിൽ റെജിയുടെ വലതു കണ്ണിനും തലയ്ക്കും പരിക്കേറ്റു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.