കൊച്ചി: വാക്ക് തർക്കത്തിനിടയിൽ കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. കലൂരിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ പ്രതി കിരൺ ആൻറണിയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചി നഗരത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. ശക്തമായ പരിശോധനകൾ ഉണ്ടായിട്ടും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് പോലീസിനെയും വെട്ടിലാക്കിയിട്ടുണ്ട്.


കേരളത്തിലേക്ക് എംഡി എംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ


കേരളത്തിലേക്ക് എംഡി എംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനി ഏഞ്ചല്ല തക്വിവായെയാണ് പാലാരിവട്ടം പോലീസ് ബംഗളൂരുവിൽ വച്ച് പിടികൂടിയത്.  ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിന് അരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്ന് 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു.


ഈ കേസിന്‍റെ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പോലീസിന്റെ വലയിൽ വീഴുന്നത്.  നേരത്തെ പോലീസ് നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെ ഒളിത്താവളം പോലീസ് കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ